'ഇവരുടെ പരിപാടികൾ നമ്മളെ പോലെയല്ല കുറേ പഠിക്കാൻ സാധിച്ചു'; യൂട്യൂബ് താരങ്ങളെ കുറിച്ച് പൃഥ്വിരാജ്
text_fieldsപൃഥ്വിരാജ്-ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. സൂപ്പർഹിറ്റായ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാരായെത്തിയത്. ഇവരെ കൂടാതെ യൂട്യൂബ്-ഇൻസ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്റേഴ്സും സിനിമയിൽ അണിനിരന്നിരുന്നു. അവരുടെ കൂടി അഭിനയിക്കാൻ സാധിച്ചതിനെ കുറിച്ച് പൃഥ്വി സംസാരിച്ചിരുന്നു. ഗുരുവായൂരമ്പരല നടയിലിന്‍റെ വിജയാഘോഷ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
തനിക്ക് ശേഷമെത്തിയ ജനറേഷനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അവരുടെ രീതി വ്യത്യസ്തമാണെന്നും അതിൽ നിന്നും പഠിച്ചെന്നും പൃഥ്വി പറഞ്ഞു.
'എനിക്ക് ശേഷം വന്ന ജനറേഷനൊപ്പം ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. ഇൻസ്റ്റാഗ്രാം റീലിൽ നിന്നാണ് പുതിയ അഭിനേതാക്കളുടെ പ്രകടനം രൂപപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ വർക്ക് സ്പേസിലേക് അവരെ കൊണ്ട് വരുന്നതിന് പകരം ഞങ്ങൾ അങ്ങോട്ട്, അവരിലേക്ക് ചേരുകയാണ് ചെയ്തത്. ഒരു സ്ക്രിപ്റ്റ് വായിച്ച് സീൻ വായിച്ച് അഭിനയിക്കുന്ന സാധാരണ രീതിയല്ല അവരുടേത്. ഒരുപാട് കാര്യങ്ങൾ അവരിൽ നിന്ന് പഠിച്ച സിനിമയാണ് ഗുരുവായൂരമ്പല നടയിൽ,' പൃഥ്വിരാജ് പറഞ്ഞു.
സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അശ്വിൻ വിജയൻ തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സ് ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ജയ ജയ ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു കല്യാണത്തിന്‍റെ പശ്ചാത്തലത്തില്‍ കോമഡി എന്റര്‍ടെയ്‍നറായി എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.