എന്റെ ഭർത്താവിനോട് മറുപടി പറയണം! ചുംബനരംഗങ്ങളിൽ അഭിനയിക്കില്ല, കാരണം വ്യക്തമാക്കി പ്രിയാമണി
text_fieldsസിനിമയിൽ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രിയാമണി. ഭർത്തവിന്റേയും കുടുംബത്തിന്റേയും താൽപര്യത്തെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. അഭിനയം തന്റെ ജോലിയാണെന്ന് വ്യക്തമായി അറിയാം. എന്നാൽ ചുംബനരംഗങ്ങൾ അഭിനയിക്കാൻ താൽപര്യമില്ലെന്ന് പ്രിയാമണി വ്യക്തമാക്കി.
'സിനിമയിൽ ഒരിക്കലും ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല. അത് അഭിനയം മാത്രമാണെന്നും അതെന്റെ ജോലിയാണെന്നും എനിക്ക് അറിയാം. പക്ഷെ അത്തരം രംഗങ്ങൾ ചെയ്യാൻ എനിക്ക് താൽപര്യമില്ല. ഞാൻ എന്റെ ഭർത്താവിനോട് മറുപടി പറയേണ്ടതുണ്ട്. അത് എന്റെ ഉത്തരവാദിത്വമാണ്. ഞങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് പോലും സിനിമയിൽ ചുംബനരംഗങ്ങൾ ചെയ്തിട്ടില്ല. ഇനി അങ്ങനെയൊരു വേഷം ലഭിച്ചാൽ തീർച്ചയായും ആ ചിത്രം ഉപേക്ഷിക്കും- പ്രിയാമണി പറഞ്ഞു.
രണ്ട് കുടുംബവും എന്റെ കരിയറിനെ പിന്തുണക്കുന്നുണ്ട്. എന്റെ ഏത് സിനിമ പുറത്ത് ഇറങ്ങിയാലും അവർ കാണും. അഭിനയം എന്റെ ജോലിയാണെന്ന് അവർക്ക് അറിയാം. പക്ഷെ അവർക്ക് നാണക്കേടുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്- പ്രിയാമണി കൂട്ടിച്ചേർത്തു.
2017 ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാവുന്നത് . പ്രണയ വിവാഹമായിരുന്നു.വിവാഹത്തിന് ശേഷവും നടി സിനിമയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.