ഷാറൂഖ് ഖാന് നിരവധി ഹേറ്റേഴ്സുണ്ട്; പക്ഷെ അദ്ദേഹത്തിന്റെ സ്വഭാവം ഇങ്ങനെയാണ്; പ്രിയാമണി
text_fieldsതെന്നിന്ത്യൻ പ്രേക്ഷകർക്കും ബോളിവുഡിനും ഒരുപോലെ സുപരിചിതയാണ് പ്രിയാമണി. ഷാറൂഖ് ഖാൻ ചിത്രമായ ചെന്നൈ എക്സ്പ്രസിലൂടെയാണ് നടി ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ഷാറൂഖിനൊപ്പം ഒരു ഗാനരംഗത്താണ് നടി പ്രത്യക്ഷപ്പെട്ടത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ജവാൻ എന്ന ചിത്രത്തിൽ എസ്. ആർ.കെക്കൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഷാറൂഖ് ഖാനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയമണി. ഷാറൂഖ് എന്ന ഒറ്റ കാരണംകൊണ്ടാണ് ചെന്നൈ എക്സ്പ്രസ് സിനിമ ചെയ്തതെന്നും എല്ലാവരോടും സ്നേഹവും ബഹുമാനവും ദയയുമുള്ള വ്യക്തിയാണ് നടനെന്നും പ്രിയാമണി പറഞ്ഞു. ഷാറൂഖിനെ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
'ചെന്നൈ എക്സ്പ്രസിന് ശേഷം, ഡാൻസ് നമ്പറുകൾക്കായി ബേളിവുഡിൽ ഓഫറുകൾ വന്നിരുന്നു. എന്നാൽ അതൊന്നും ചെയ്യാൻ താൽപര്യമില്ലായിരുന്നു. അങ്ങനെ മാത്രം അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഷാറൂഖ് ഖാനോടുള്ള സ്നേഹവും ആരാധനയും കൊണ്ടാണ് ചെന്നൈ എക്സ്പ്രസ് ചെയ്തത്.
ഷാറൂഖ് ഖാൻ ഒരു നല്ല ഹൃദയമുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നിരവധി ഹേറ്റേഴ്സ് ഉണ്ട്. പക്ഷെ അതിലും കൂടുതൽ ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം എല്ലാവരെയും ബഹുമാനിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള വ്യക്തിയാണ് അദ്ദേഹം. സ്ത്രീകളോട് മാത്രമല്ല, എല്ലാവരോടും വളരെ മാന്യമായും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അത് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചതാണ്'- പ്രിയാമണി പറഞ്ഞു.
'ആർട്ടിക്കിൾ 370'പ്രിയാമണിയുടെ അടുത്ത ചിത്രം. ഫെബ്രുവരി 23ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.