പ്രിയങ്ക ചോപ്രയും നിക് ജോനാസും വേർപിരിയുന്നോ? ചർച്ചയായി പ്രിയങ്കയുടെ പേരുമാറ്റം
text_fieldsമുംബൈ: സമൂഹമാധ്യമങ്ങളിലെ പേരുമാറ്റത്തിന് പിന്നാലെ സിനിമ ലോകത്ത് ചൂടുപിടിച്ച് വീണ്ടുമൊരു വിവാഹമോചന ചർച്ച. ബോളിവുഡിനും ഹോളിവുഡിനും ഏറെ പ്രിയപ്പെട്ട പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസുമാണ് വാർത്തകളിലെ താരങ്ങൾ.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ മൂന്നുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞദിവസം പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽനിന്നും നിക് ജോനാസിന്‍റെ 'ജോനാസ്' നീക്കിയതാണ് ചർച്ചകൾ സജീവമാകാൻ കാരണം.
അതേസമയം വിവാഹമോചന വാർത്തകൾ തള്ളി പ്രിയങ്കയോട് അടുപ്പമുള്ളവർ രംഗത്തെത്തി. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നായിരുന്നു പ്രിയങ്കയുടെ സുഹൃത്തിന്‍റെ പ്രതികരണം.
അഭ്യൂഹങ്ങളോട് പ്രതികരിച്ച് പ്രിയങ്കയുടെ മാതാവ് മധു ചോപ്രയും രംഗത്തെത്തി. 'ഇെതല്ലാം അസംബന്ധമാണ്. കിംവദന്തികൾ പ്രചരിപ്പിക്കരുത്' -എന്നായിരുന്നു പ്രിയങ്കയുടെ മാതാവിന്‍റെ മറുപടി. ന്യൂസ് 18നോടായിരുന്നു മാതാവിന്‍റെ പ്രതികരണം.
2018 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ജോനാസിന്‍റെയും വിവാഹം. പഞ്ചാബി, ക്രിസ്ത്യൻ രീതികളിൽ വിവാഹം നടത്തിയിരുന്നു. ജോധ്പൂരിലെ ഉൈമദ് ഭവൻ പാലസിൽവെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹസമയത്ത് ഇരുവരുടെയും പ്രായത്തെ സംബന്ധിച്ച ചർച്ചകളും ഉയർന്നുവന്നിരുന്നു. പ്രിയങ്കയേക്കാൾ 10 വയസ് കുറവുള്ള നിക്കിനെ വിവാഹം കഴിച്ചതാണ് ചർച്ചകൾക്ക് കാരണം. വിവാഹസമയത്ത് പ്രിയങ്കക്ക് 37ഉം നിക്കിന് 27ഉം ആയിരുന്നു പ്രായം. എന്നാൽ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തിന് തടസമാകില്ലെന്ന് പ്രതികരിച്ച് പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു.
അടുത്തിടെ ലൊസ് ആഞ്ചലസിലെ വീട്ടിൽ ദീപാവലി ആഘോഷിച്ചതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് വിവാഹമോചന വാർത്തകൾ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.