165 കോടി ആഡംബരഭവനം വിട്ട് പ്രിയങ്ക ചോപ്രയും നിക്കും; കാരണം
text_fieldsലോസ് ഏഞ്ചൽസിലെ ആഡംബരഭവനത്തിൽ നിന്ന് താമസം മാറി നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജോനാസും. താമസയോഗ്യമല്ലാത്തതാണ് വീടുമാറ്റത്തിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. 2019ൽ 20 ദശലക്ഷം ഡോളർ( ഏകദേശം 165 കോടി) മുതൽ മുടക്കിയാണ് താരങ്ങൾ ഈ വീട് സ്വന്തമാക്കിയത്.
പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, കോടികൾ മുടക്കി വാങ്ങിയ ആഡംബര ഭവനം, മഴ പെയ്താൽ മുഴുവൻ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കൂടാതെ പൂപ്പലും പിടിച്ചിട്ടുണ്ട്. വീടിനുണ്ടായ നാശനഷ്ടം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള വസതിയാണ് പ്രിയങ്കയുടെത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, നൂതന സങ്കേതിക വിദ്യകൊണ്ട് ഒരുക്കിയ അടുക്കള, ഹോം തിയറ്റര്‍, സ്പാ, സ്റ്റീം ഷവര്‍, ജിം, എന്നിവയാണ് പ്രിയങ്കയുടെ ആഡംബര ഭവനത്തിലുള്ളത്.
നിലവിൽ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.