‘ഇര്‍ഫാന്‍ ഖാനെ അടുത്തുകിട്ടിയിട്ടും കാര്യമായി സംസാരിക്കാന്‍ സാധിച്ചില്ല’; നിരാശ പ്രകടിപ്പിച്ച് യുവനടി
text_fields
ബോളിവുഡില്‍ നിലവിലെ പ്രധാന നടിമാരില്‍ ഒരാളാണ് രാധിക മദന്‍. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ രാധിക മദന്‍ 2020ല്‍ ഇര്‍ഫാന്‍ ഖാന്‍ നായകനായി പുറത്തിറങ്ങിയ അംഗ്രേസി മീഡിയം എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്.
അന്ന് ഇര്‍ഫാന്‍ ഖാനെ അടുത്ത് കിട്ടിയിട്ടും ഒരുപാട് സംസാരിക്കാന്‍ സാധിക്കാത്തിന്റെ നിരാശ താരം പ്രകടിപ്പിച്ചു. തന്റെ കഥാപാത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും ഇര്‍ഫാന്‍ ഖാനുമായി ഒരുപാട് സംസാരിച്ചിരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി രാധിക പറഞ്ഞു.
'ഇതുവരെ അംഗ്രേസി മീഡിയം കാണാത്ത എന്റെ സുഹൃത്തുക്കള്‍ഡക്ക് ഈയിടെ ഞാന്‍ ഈ ചിത്രം കാണിച്ചുകൊടുത്തിരുന്നു. ഇതുപോലെയൊരു സിനിമ എനിക്ക് ഇനി ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ ഇര്‍ഫാന്‍ സാറിനെ ഓര്‍ക്കുകയായിരുന്നു ഇത് കാണുമ്പോള്‍. എന്തുകൊണ്ട് അദ്ദേഹത്തോട് കൂടുതല്‍ സംസാരിച്ചില്ല എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ സെറ്റില്‍ ഒരു നിശബ്ദയായിരുന്നു, അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം നല്‍കാനും ശ്രമിച്ചു. എന്റെ കഥാപാത്രത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു ഞാന്‍, അതിനാല്‍ അദ്ദേഹത്തിന് ഒരു അച്ഛന്‍ സ്ഥാനം നല്‍കി.
അദ്ദേഹത്തോട് സിനിമ, അഭിനയം എന്നിവയെ കുറിച്ചെല്ലാം ഷൂട്ടിങ് കഴിഞ്ഞ് ഒരുപാട് സംസാരിക്കാം എന്ന് കരുതിയിരുന്നതാണ്. എന്നാല്‍, അദ്ദേഹം ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ആവശ്യമുള്ളപ്പോള്‍ മാത്രം സംസാരിച്ചു. കൂടുതൽ സംസാരിക്കാൻ കഴിയാതിരുന്നതിൽ ഒരുപാട് നിരാശയുണ്ട്,' രാധിക പറഞ്ഞു.
'സനാ' ആണ് രാധികയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. സുദാനന്ദു സരിയ സംവിധാനം ചെയ്ത ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മത്സരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.