രക്തസമ്മർദ്ദത്തിലെ വ്യതിയാനം; രജനികാന്ത് ആശുപത്രിയിൽ
text_fieldsചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്.
വെള്ളിയാഴ്ച രാവിലെയാണ് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിങ്ങിലായിരുന്നു അദ്ദേഹം. സെറ്റിലെ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഡിസംബർ 22ന് അദ്ദേഹത്തെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി. രജനിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
ഹൈദരാബാദിൽ രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഷൂട്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രജനിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. രജനികാന്തിന് കോവിഡ് ലക്ഷണങ്ങളൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.