'രജനികാന്ത് എഡിറ്റിങ് സമയത്ത് ഇടപെട്ടു, ക്ലൈമാക്സിലെ രംഗങ്ങൾ മാറ്റി'; 'ലിംഗ' സിനിമക്ക് സംഭവച്ചതിനെക്കുറിച്ച് സംവിധായകൻ
text_fieldsരജനികാന്തിനെ കേന്ദ്രകഥാപാത്രാക്കി 2014ൽ കെ.എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രമാണ് ലിംഗ. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. കൂടാതെ രജനി ചിത്രത്തിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ എഡിറ്റിങ്ങിൽ അനാവശ്യമായി രജനികാന്ത് ഇടപെട്ടെന്നും ഇതു സിനിമയെ ആകെ ബാധിച്ചെന്നും പറയുകയാണ് സംവിധായകൻ കെ.എസ് രവികുമാർ . സിനിമയുടെ പരാജയത്തെക്കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ലിംഗയുടെ എഡിറ്റിങ് സയത്ത് രജനികാന്ത് ഇടപെട്ടു. സിനിമയുടെ രണ്ടാം പകുതി പൂർണ്ണമായും മാറ്റി. നടി അനുഷ്ക ഷെട്ടിയെ അവതരിപ്പിക്കുന്ന പാട്ട് പൂർണ്ണമായും ഒഴിവാക്കി. കൂടാതെ ക്ലൈമാക്സിലെ സർപ്രൈസ് ട്വിസ്റ്റ് രംഗം മാറ്റിയിട്ട്, ഏറെ വിമർശനം കേൾക്കേണ്ടി വന്ന ബലൂൺ രംഗം ചേർക്കാൻ ആവശ്യപ്പെട്ടു. ഇതൊക്കെ ചിത്രത്തെ സാരമായി ബാധിച്ചു' - സംവിധായകൻ പറഞ്ഞു.
ഒരു കോമഡി- ആക്ഷൻ ചിത്രമായിരുന്നു ലിംഗാ. രാജ ലിംഗേശ്വരൻ, ലിംഗേശ്വരൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് രജനി ചിത്രത്തിലെത്തിയത്. അനുഷ്ക ഷെട്ടി, സൊനാക്ഷി സിൻഹ, ജഗപതി ബാബു, സന്താനം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകൻ കെഎസ് രവികുമാർ തന്നെയായിരുന്നു സിനിമയുടെ തിരക്കഥയും ഒരുക്കിയത്. സംഗീത സംവിധാനം എ.ആർ റഹ്മാനായിരുന്നു. ചിത്രം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.