തമിഴ് നാട്ടിലെ സ്ത്രീ സുരക്ഷയെ കുറിച്ച് ചോദ്യം; പൊളിറ്റിക്കൽ ചോദ്യങ്ങളൊന്നും വേണ്ടെന്ന മറുപടിയുമായി രജനികാന്ത്-Video
text_fieldsസ്ത്രീ സുരക്ഷയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. പുതിയ ചിത്രമായ കൂലിയുടെ ഷൂട്ടിങ്ങിനായി തായ്‌ലൻഡിലേക്ക് പോകവേ ചെന്നൈ എയർപോർട്ടിൽ വച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് സൂപ്പർസ്റ്റാറിന്‍റെ ഇത്തരത്തിലുള്ള മറുപടി.
അണ്ണാ സർവകലാശാലയിലെ സംഭവം സൂചിപ്പിച്ചു കൊണ്ട് സ്ത്രീ സുരക്ഷയെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. "എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്" എന്നായിരുന്നു ദേഷ്യത്തോടെ രജനികാന്തി മറുപടി നൽകിയത്. പിന്നാലെ അദ്ദേഹം നടന്നുപോകുകയും ചെയ്തു. അതേസമയം കൂലിയുടെ ഷൂട്ടിങ് എഴുപത് ശതമാനം പൂർത്തിയായെന്നും 13 മുതൽ 25 വരെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം തുടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.