ടെലിവിഷൻ പ്രീമിയർ; പുതിയ നേട്ടവുമായി രജനികാന്ത്, 'ജയിലർ' ആദ്യ ഇന്ത്യൻ ചിത്രം
text_fieldsപ്രഖ്യാപനം മുതൽ ചർച്ചയായ ചിത്രമാണ് രജനികാന്തിന്റെ ജയിലർ. ആഗസ്റ്റ് ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം 650 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. തിയറ്ററുകൾ ആഘോഷമാക്കിയ ജയിലർ ടെലിവിഷനിൽ പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
വിവിധ ഭാഷകളിൽ ഓരേ സമയം ടെലിവിഷൻ പ്രീമിയർ നടത്തിയ ആദ്യ ഇന്ത്യൻ സിനിമയെന്ന നേട്ടമാണ് ചിത്രം കരസ്ഥമാക്കിയത്. ദീപാവലിയോട് അനുബന്ധിച്ചാണ് ചിത്രം ടെലിവിഷനിലെത്തിയത്. തമിഴിൽ സൺ ടിവി, തെലുങ്കിൽ ജെമിനി ടിവി, കന്നഡയിൽ ഉദയ ടിവി, ഹിന്ദിയിൽ സ്റ്റാർ ഗോൾഡ് ഇന്ത്യ തുടങ്ങിയ ചാനലിലാണ് ചിത്രം പ്രീമിയർ ചെയ്തത്. രജനി ചിത്രം പ്രദർശിപ്പിച്ച ടെലിവിഷൻ ചാനലുകളുടെ ടി. ആർ.പി കൂടിയിട്ടുണ്ട്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ വേൾഡ് വൈഡ് കളക്ഷൻ 650 കോടിയാണ്.205 കോടിയാണ് തമിഴ്നാട്ടിൽ നിന്ന് മാത്രം സമാഹരിച്ചത്. കേരളത്തിൽ നിന്ന് 58 കോടിയും ആന്ധ്ര- തെലങ്കാനയിൽ നിന്ന് 88 കോടിയുമാണ് ചിത്രം നേടിയത്. കർണാടകയിലെ കളക്ഷൻ 71 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് 17 കോടിയും ജയിലർ സമാഹരിച്ചിട്ടുണ്ട്. 195 കോടിയാണ് മറ്റുരാജ്യങ്ങളിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്.
ജയിലറിൽ രജനിക്കൊപ്പം വൻ താരനിരയാണ് അണിനിരന്നത്. മലയാളി താരം വിനായകനായിരുന്നു വില്ലൻ. രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചത്.
നിലവിൽ തലൈവര്‍ 170ന്‍റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്ത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്‍, മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.