ആമിർ ഖാൻ പറഞ്ഞത് സംഭവിച്ചു; രജനികാന്തിന്റെ ദർബാർ പരാജയപ്പെടാൻ കാരണം വെളിപ്പെടുത്തി മുരുഗദോസ്
text_fieldsരജനികാന്ത്, നയൻതര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദർബാർ. ഏറെ ഹൈപ്പോടെ പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷച്ചത് പോലെ വിജയം നേടിയില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ. താൻ നിർമിക്കുന്ന സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സിനിമകളുടെ ജയപരാജയങ്ങൾക്ക് പിന്നിൽ കാരണങ്ങളുണ്ടാവും. അതുകൊണ്ട് എല്ലാ സിനിമകളും എന്നെ സംബന്ധിച്ച് പുതിയവയാണ്. ചിത്രത്തിന് വേണ്ടി ഡേറ്റ് നൽകിയ രജനി, മാർച്ചിൽ ചിത്രീകരണം ആരംഭിക്കണമെന്ന് പറഞ്ഞു. ജൂണിൽ ബോംബൈയിൽ മഴക്കാലമാണ്. കൂടാതെ ആഗസ്റ്റിൽ രജനി രാഷ്ട്രീയ പാർട്ടി തുടങ്ങാനിരിക്കുകയായിരുന്നു. അതിനാൽ, പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കേണ്ടി വന്നു. താൻ കടുത്ത രജനി ആരാധകനായത് കൊണ്ട് ഒരു കാരണവശാലും സിനിമ നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല'- സംവിധായകൻ പറഞ്ഞു.
സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടൻ ആമിർ ഖാൻ നൽകിയ ഉപദേശത്തെ കുറിച്ചും മുരുഗദോസ് വെളിപ്പെടുത്തി. തുടക്കത്തിൽ തന്നെ സിനിമയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചാൽ 50 ശതമാനം സിനിമ പരാജയമായിരിക്കുമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ആ പറഞ്ഞത് സത്യമാണെന്ന് ഈ സിനിമയോടെ എനിക്ക് മനസിലായി- മുരുഗദോസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.