32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു!'തലൈവർ 170'
text_fields32 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരങ്ങളായ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. രജനികാന്തിന്റെ 170 ാം മത്തെ ചിത്രത്തിലാണ് ബച്ചൻ എത്തുന്നത്. പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നതെന്നാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ടി. ജെ ജ്ഞാനവേൽ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രജനികാന്തും അമിതാഭ് ബച്ചനും തമിഴിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. 1991 ൽ പുറത്ത് ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 1983 ൽ പുറത്ത് ഇറങ്ങിയ അന്ധാകാനൂന്‍, ഗ്രേറ്റ് ഫാദര്‍ (1985) തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒറ്റ ഫ്രെയ്മിയിൽ കാണുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ ഇതിനെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
ജയിലർ, ലാൽ സലാം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന രജനി ചിത്രങ്ങൾ. മകൾ ഐശ്വര്യ രജനികാന്താണ് ലാൽ സലാം സംവിധാനം ചെയ്യുന്നത്. മൊയ്‌ദീൻ ഭായി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. നാഗ് അശ്വിന്റെ 'പ്രൊജക്ട് കെ' ആണ് ഇപ്പോൾ അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.