നടി രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്നാനിയും വിവാഹവേദി മാറ്റാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsതെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമാണ് രാകുൽ പ്രീത് സിങ്. നടി വിവാഹിതയാവുകയാണ്. നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയാണ് വരൻ. ഫെബ്രുവരി 22 ന് ഗോവയിൽ വെച്ചാണ് വിവാഹം നടക്കുക.
തുടക്കത്തിൽ വിദേശത്ത് വെച്ചാകും താരവിവാഹമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തെ തുടർന്നാണ് താരങ്ങൾ ഈ തീരുമാനം മാറ്റിയതെന്നാണ്. 'രാകുലും ജാക്കിയും അവരുടെ വിവാഹം വിദേശത്ത് വെച്ചു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുമായുടെ ഉപദേശത്തെ തുടർന്ന് ഇന്ത്യയിലേക്ക് മാറ്റി. ഏകദേശം 2023 ഡിസംബർ പകുതിയോടെയാണ് വിവാഹത്തിനായി ഗോവ തെരഞ്ഞെടുത്തത്. രാജ്യത്തോടുള്ള സ്നേഹവും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിന് പിന്നിലെന്ന്' കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
2024 ഫെബ്രുവരി 21, 22 തീയതികളിലായിട്ടാണ് താരവിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. എന്നാൽ വിവാഹത്തെക്കുറിച്ച് രാകുൽ പ്രീതോ ജാക്കി ഭഗ്നാനിയോ പ്രതികരിച്ചിട്ടില്ല. നിലവിൽ ഇരുവരും വിദേശത്താണ് തിരിച്ച് നാട്ടിലെത്തിയാൽ ഉടൻ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.