600 കോടി രൂപ ചെലവഴിച്ച് സനാതന ധർമ്മത്തെ അപമാനിച്ചു! മനോജ് മുന്താഷിറിനെതിരെ വിമർശനവുമായി രാമായണം ടിവി താരം
text_fieldsആദിപുരുഷിലെ സംഭാഷണങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ ജനങ്ങളോട് ക്ഷമ ചോദിച്ച് തിരക്കഥാകൃത്ത് മനോജ് മുന്താഷിർ എത്തിരുന്നു. തെറ്റ് മനസിലായെന്നും ജനങ്ങളോട് കൂപ്പുകൈകളോടെ നിരുപാധികം ക്ഷമ ചോദിക്കുന്നെന്നും മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മാപ്പ് ചോദിച്ചതിന് പിന്നാലെ മനേജിനെതിരെ രൂക്ഷ വിമർശനവുമായി രാമായണം പരമ്പരയിലൂടെ ശ്രദ്ധേയനായ വിക്രം മസ്തൽ എത്തിയിരിക്കുകയാണ്. 2008 ൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ ഹനുമാനായിട്ടാണ് വിക്രം വേഷമിട്ടത്. 600 കോടി രൂപ ചെലവഴിച്ച് എഴുത്തുകാരൻ സനാതന ധർമ്മത്തെ ലോകമെമ്പാടും അപകീർത്തിപ്പെടുത്തിയെന്ന് നടൻ ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സിനിമ റിലീസ് ചെയ്തിന് തൊട്ട് പിന്നാലെ തന്നെ മനോജ് ഇതു മനസിലാക്കേണ്ടതായിരുന്നു. ആദ്യദിനം തന്നെ മാപ്പ് പറയണമായിരുന്നു. ബുദ്ധിയും വിദ്യാഭ്യാസമുള്ള നിങ്ങൾക്ക് എങ്ങനെ ഇത്രയും വലിയ തെറ്റ് ചെയ്യാൻ കഴിഞ്ഞു- നടൻ ചേദിക്കുന്നു. മനോജിന്റെ ക്ഷമാപണം പോലെ നടന്റെ വാക്കുകളും വൈറലായിട്ടുണ്ട്.
500 കോടി ബജറ്റിൽ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിനംകൊണ്ടുതന്നെ 340 കോടി നേടിയിരുന്നു. എന്നാൽ ആദ്യ വാരാന്ത്യത്തിന് ശേഷം ബോക്സ് ഓഫീസ് കളക്ഷൻ ഗണ്യമായി കുറഞ്ഞു. ജൂൺ 16 ന് ലോകമെമ്പാടും തിയറ്ററുകളിൽ എത്തിയ ചിത്രം 450 കോടി രൂപയാണ് സമാഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.