'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് അഥവാ 'പൊ ക', ശ്വാസം മുട്ടിയും ചുമച്ചും നിന്ന് ന്യായീകരിക്കുന്നവരോട് അനുതാപം'-രമേഷ് പിഷാരടി
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ബ്രഹ്മപുരത്തെ തീ അണക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും ആദരവ് ഉണ്ടെന്നും എന്നാൽ വിഷയത്തിൽ ന്യായികരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിനോട് തനിക്ക് അനുതാപമാണെന്നും പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
'പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് അഥവാ 'പൊ ക'. ബ്രഹ്മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയംവെച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും ചുമച്ചും ശ്വാസം മുട്ടിയും ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോടാണ്', പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ നിര്‍മാതാവ് ഷിബു ജി. സുശീലന്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ , ബിജിപാൽ, ജോയ് മാത്യു, ഹരീഷ് പേരടി എന്നിവർ ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നിരുന്നു.
അതേസമയം, ബ്രഹ്മപുരത്ത് മാലിന്യപ്ലാന്റിലുണ്ടായ തീ 90 ശതമാനം അണച്ചുവെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.