ആലിയ വിട്ടുവീഴ്ചക്ക് തയാറായി; ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്തു-രൺബീർ കപൂർ
text_fieldsവിട്ടുവീഴ്ചയാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനമെന്ന് നടൻ രൺബീർ കപൂർ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സന്തോഷമുള്ള കുടുംബജീവിതത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്ന് പറഞ്ഞത്. പങ്കാളികൾ പലതും ത്യജിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേർത്തു. കുടുംബജീവതത്തിന്റെ സമവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'കുടുംബജീവിതത്തിൽ പങ്കാളികൾ പരസ്പരം പലതും ഉപേക്ഷിക്കേണ്ടി വരും. നമ്മുടെ വ്യക്തിത്വം നഷ്ടമായേക്കം. വിവാഹശേഷം ആലിയ അവളുടെ വ്യക്തിത്വം ഉപേക്ഷിക്കാൻ തയാറായി. ഞങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്തു. ഏതൊരു വിവാഹത്തിലും ഇതുതന്നെയാണ് നടക്കുന്നത്. വിവാഹത്തിന് മുമ്പുള്ള നമ്മളെ ഉപേക്ഷിക്കണം. നിങ്ങൾ പരസ്പരം അഡ്ജസ്റ്റ് ചെയ്യണം. പലതും ത്യജിക്കേണ്ടതുണ്ട്- രൺബീർ പറഞ്ഞു.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രിൽ 14 നാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഇവർക്ക് റാഹ എന്നൊരു മകളുണ്ട് . വിവാഹ ശേഷവും ആലിയ സിനിമയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.