അനുഷ്കയെ ഒരു നടന് ഭയങ്കര ഇഷ്ടമായിരുന്നു, പ്രണയം പറഞ്ഞപ്പോൾ അവൾ നിരസിച്ചു; കാരണം വെളിപ്പെടുത്തി രൺബീർ കപൂർ
text_fieldsബോളിവുഡിലെ ജനപ്രിയതാരജോഡികളാണ് രൺബീർ കപൂറും അനുഷ്ക ശർമയും. ഇരുവരും ഒന്നിച്ചെത്തിയ യേ ദിൽഹേ മുഷ്ഖിൽ എന്ന ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തോടെയാണ് താരങ്ങളുടെ സൗഹൃദം ബോളിവുഡിന് പുറത്തെത്തിയത്. അനുഷ്ക തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് രൺബീറും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിത താരങ്ങളുടെ രസകരമായ ഒരു സംഭാഷണം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുകയാണ്. അനുഷ്കയോട് പ്രണയം തോന്നിയ ബോളിവുഡ് താരത്തെക്കുറിച്ചാണ് രൺബീർ പറയുന്നത്. എന്നാൽ നടന്റെ പ്രണയം അനുഷ്ക സൗഹൃദത്തിലേക്ക് വഴിതിരിച്ചുവിട്ടുവെന്നും രൺബീർ കൂട്ടിച്ചേർത്തു.
'ഒരിക്കൽ ഒരു നടന് അനുഷ്കയോട് പ്രണയം തോന്നി. എന്നാൽ അനുഷ്കയാകട്ടെ സൗഹൃദത്തിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. ഒടുവിൽ അനുഷ്ക നടനെ പറഞ്ഞ് ബോധ്യപ്പെടുത്തി സുഹൃത്താക്കി. അദ്ദേഹത്തിന്റെ പേരിന്റെ സർ നൈയിം കപൂർ എന്നാണ്'- രൺബീർ പറഞ്ഞു.
ആ അഭിമുഖത്തിൽ അനുഷ്കയും അന്നു നടന്നതിനെക്കുറിച്ച് പറയുന്നുണ്ട്. 'ഞാൻ ഒരു ആർമി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. അതിനാൽ എനിക്ക് പെൺസുഹൃത്തുക്കൾ വളരെ കുറവാണ്. ആൺ സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ കളിച്ചു വളർന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാരുമായി എനിക്ക് സൗഹൃദം സ്ഥാപിക്കാൻ വളരെ എളുപ്പമാണ്-അനുഷ്ക പറഞ്ഞു.
അന്ന് അനുഷ്‌കയോട് പ്രണയം തോന്നിയ ആ നടന്‍ അര്‍ജുന്‍ കപൂര്‍ ആയിരുന്നുവെന്നാണ് ബോളിവുഡ് ഭാഷ്യം. നിലവിൽ ബോളിവുഡിൽ നിന്ന് ഇടവേള എടുത്ത് മാറി നിൽക്കുകയാണ് അനുഷ്ക. ഭർത്താവ് വിരാട് കോഹ്ലി മക്കളായ വാമിഖ, അക്കായ്ക്കൊപ്പം കുടുംബജീവിതം ആഘോഷിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.