ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ്
text_fieldsമുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളില്ലെന്നും അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
രൺബീർ കപൂറിന്‍റെ ആരോഗ്യനില മോശമാണെന്നും കോവിഡ് ബാധിച്ചുവെന്നും അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ രൺബീറിന്‍റെ ആരോഗ്യവിവരം അന്വേഷിച്ച് രംഗത്തെത്തിയിരുന്നു.
'നിങ്ങളുടെ അേന്വഷണങ്ങൾക്കും ആശംസകൾക്കും നന്ദി. രൺബീറിന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യം സുഖമായി വരുന്നു. നിലവിൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്' -നീതു കപൂർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആഴ്ചകൾക്ക് മുമ്പ് ഷൂട്ടിങ് തിരക്കിലായിരുന്ന നീതു കപൂറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഒരുമിച്ച് അഭിനയിച്ചിരുന്ന വരുൺ ധവാനും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് രൺബീർ കപൂറിന് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ ആലിയ ഭട്ടിനൊപ്പമുള്ള ചിത്രത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.