Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘15 വർഷങ്ങൾ... ഇനിയും...

‘15 വർഷങ്ങൾ... ഇനിയും തുടരുന്നു’; ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

text_fields
bookmark_border
Rare photo of Keerthy Suresh with her husband-to-be Antony Thattil
cancel

ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കീർത്തി സുരേഷ്. വിവാഹ വാർത്തകൾ ചർച്ചയാകുമ്പോഴാണ് ആന്റണിക്കൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ദീപാവലി വേളയിൽ എടുത്ത ചിത്രമാണെന്ന് കരുതുന്നു.‘15 വർഷങ്ങൾ... ഇനിയും തുടരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണിക്കും കീർത്തിക്കും ആശംസകളുമായി താരങ്ങൾ എത്തിയിട്ടുണ്ട്.

കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ വിവാഹവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത മാസം ഗോവയിൽവെച്ചാകും വിവാഹമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു.കൊച്ചി സ്വദേശിയായ ആന്റണി തട്ടിലാണ് വരൻ.

'കീർത്തി പ്ലസ്ടു പഠിക്കുമ്പോൾ തുടങ്ങിയ പരിചയമാണ്. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ തീയതി തിരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസമാകും ചടങ്ങ്. ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക'- എന്നാണ് വിവാഹത്തെക്കുറിച്ച് സുരേഷ് കുമാർ പറഞ്ഞത്.

മുമ്പ് നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന സൂചന കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു സിനിമ പ്രവേശനം. പിന്നീട് തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു. തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽ വഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇപ്പോൾ ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keerthy sureshAntony Thattil
News Summary - Rare photo of Keerthy Suresh with her husband-to-be Antony Thattil
Next Story