900 കി.മി സഞ്ചരിച്ച് രശ്മികയെ കാണാൻ കർണാടകയിലെത്തി ആരാധകൻ; വിഷമം തോന്നുന്നുവെന്ന് താരം
text_fieldsബംഗളൂരു: ഡിയർ കോമ്രേഡ്, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെയേറെ ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യൻ താരമാണ് രശ്മിക മന്ദാന. തെന്നിന്ത്യയിലും ഉത്തരേന്ത്യയിലും ആധാകരേറെയാണ് ഇപ്പോൾ താരത്തിന്. അത്തരത്തിൽ 900 കിലോമീറ്റർ സഞ്ചരിച്ച് തന്നെ കാണാനെത്തിയ കടുത്ത ആരാധകനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രശ്മിക ഇപ്പോൾ.
കർണാടകയിലെ രശ്മികയുടെ വീട്ടിലേക്കാണ് ആരാധകനെത്തിയത്. നിർഭാഗ്യവശാൽ, മുംബൈയിൽ ഹിന്ദി പുതിയ ഹിന്ദി ചിത്രത്തിെൻറ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. അതിനാൽ, രശ്മികയെ കാണാനും കഴിഞ്ഞില്ല.
വിവരം അറിഞ്ഞ രശ്മിക ആരാധകനായി പങ്കുവെച്ച ഒരു സന്ദേശമാണ് ഇപ്പോൾ വൈറൽ. ആരാധകർ ഇത്തരത്തിൽ ചെയ്യരുതെന്നും സമൂഹമാധ്യമങ്ങളിലൂടെ സ്നേഹം പങ്കുവെക്കണമെന്നുമായിരുന്നു അഭ്യർഥന. ഒരു ദിവസം ആരാധകനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു.
'സുഹൃത്തുക്കളെ, നിങ്ങളിലൊരാൾ വളരെ ദൂരം സഞ്ചരിച്ച് എെൻറ വീട്ടിലെത്തിയതായി അറിഞ്ഞു. ദയവായി ഇത്തരത്തിൽ ഒരിക്കലും ചെയ്യരുതേ. നിങ്ങളെ കാണാൻ സാധിക്കാത്തതിൽ എനിക്ക് വിഷമം തോന്നുന്നു. ഒരു ദിവസം നമ്മൾ തമ്മിൽ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, ഇപ്പോൾ ഇവിടെ സ്നേഹം കാണിക്കൂ. ഞാൻ സന്തോഷവതിയായിരിക്കും' -രശ്മിക ട്വിറ്ററിൽ കുറിച്ചു.
രശ്മികയുടെ ആരാധകനായ ത്രിപാദിയാണ് തെലങ്കാനയിൽനിന്ന് കർണാടകയിലെ കുടകിലെത്തിയത്. ഗൂഗ്ളിൽ വഴി തിരഞ്ഞും വഴിയിൽ പലരോടും ചോദിച്ചുമായിരുന്നു ആരാധകെൻറ യാത്ര. പിന്നീട്, പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും ത്രിപാദിയെ വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
'ഗുഡ്ബൈ' എന്ന ചിത്രത്തിെൻറ ഷൂട്ടിങ് തിരക്കിലാണ് രശ്മിക ഇപ്പോൾ. രശ്മികയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ഇത്. അമിതാഭ് ബച്ചനാണ് ഇൗ ചിത്രത്തിലെ പ്രധാന കഥാപാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.