ബോളിവുഡിലെ വേതന വിവേചനം തുറന്നു പറഞ്ഞ് രവീണ ടെണ്ടൻ
text_fieldsനടീനടന്മാരുടെ പ്രതിഫലത്തുകയിലെ വിവേചനം എന്നും സിനിമ മേഖലയിലെ ചൂടേറിയ വിഷയമാണ്. തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തുകയെപ്പറ്റി തുറന്നുപറയുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ. മൂന്ന് പതിറ്റാണ്ടായി അഭിനയരംഗത്തുള്ള രവീണ ഒരു അഭിമുഖത്തിലാണ് 1990കളിലെ പ്രതിഫലത്തുകയെക്കുറിച്ച് പറഞ്ഞത്.
തന്റെ കൂടെ അഭിനയിക്കുന്ന പുരുഷതാരത്തിന് ഒരു സിനിമക്ക് ലഭിച്ച പ്രതിഫലത്തുകക്ക് തുല്യമായ തുക സമ്പാദിക്കാനായത് 15-20 സിനിമകളിൽ അഭിനയിച്ചിട്ടാണ്. അക്കാലത്ത് നടിമാർക്ക് ലഭിച്ചിരുന്നത് കുറഞ്ഞ തുകയാണ്. നടന്മാർക്ക് വൻതുകയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. വൻതുകയെന്നു പറഞ്ഞാൽ വളരെ വളരെ വലിയ തുക.
സാമാന്യവത്കരിച്ച് പറയുന്നതല്ല ഇതെന്നും വ്യക്തിപരമായി തനിക്കുള്ള അനുഭവമാണെന്നും അവർ പറഞ്ഞു. വൻ പ്രതിഫലം ലഭിക്കുന്നതിനാൽ സഹതാരങ്ങളായ ആമിർ ഖാനും സൽമാൻഖാനും സെലക്ടിവായി സിനിമകൾ ചെയ്യാൻ അവസരമുണ്ടായിരുന്നു.
കൂടുതൽ കോർപറേറ്റുകൾ സിനിമ മേഖലയിൽ കടന്നുവരുന്നുണ്ട്. കാര്യങ്ങൾ കൂടുതൽ പ്രഫഷനലായി മാറിയിട്ടുണ്ട്. ഇത് നല്ലതാണെന്നും രവീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.