‘വിവാഹം പാകിസ്താനിൽ, റിസപ്ഷൻ ഇന്ത്യയിൽ, താമസം ദുബൈയിൽ...’; വിവാഹ വാർത്ത പുറത്തുവിട്ട് രാഖി സാവന്ത്
text_fieldsമുംബൈ: വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് നടിയും ടെലിവിഷൻ അവതാരകയുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകുന്നു. വിവാഹ വാർത്ത നടി തന്നെയാണ് പുറത്തു വിട്ടത്.
പാകിസ്താൻ നടനും നിർമാതാവുമായ ദോദി ഖാൻ ആണ് വരൻ. ‘ദോദി ഖാനെ താൻ വിവാഹം കഴിക്കുമെന്നും തങ്ങൾ ദുബൈയിൽ ഒരുമിച്ച് താമസിക്കുമെന്നും’ രാഖി ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘വിവാഹം ഇസ്‍ലാമിക ആചാരങ്ങളോടെയാണ് നടത്തുക. റിസപ്ഷൻ ഇന്ത്യയിലായിരിക്കും. ഞങ്ങൾ സ്വിറ്റ്സർലൻഡിലേക്കോ നെതർലാൻഡ്സിലേക്കോ ഹണിമൂണിന് പോകും. ദുബൈയിൽ താമസിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
‘എനിക്ക് ഒരുപാട് വിവാഹാലോചനകൾ വരുന്നുണ്ട്. ഞാൻ പാകിസ്താൻ സന്ദർശിച്ചിരുന്നു. എന്റെ മുൻ വിവാഹങ്ങളിൽ എങ്ങനെയെല്ലാം ഉപദ്രവിക്കപ്പെട്ടുവെന്ന് അവർ കണ്ടു. ഞാൻ പാകിസ്താനികളെ സ്നേഹിക്കുന്നു. തനിക്ക് അവിടെ ധാരാളം ആരാധകരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നടിയുടെ മൂന്നാമത്തെ വിവാഹമാണിത്. 2022ൽ ഇസ്‍ലാം മതം സ്വീകരിച്ച രാഖി ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു. തുടർന്ന് ആദിൽ ദുറാനിയുമായി നിക്കാഹ് ചടങ്ങ് നടത്തിയിരുന്നു. 2023ൽ ഭർത്താവിനെതിരെ അവർ ഗാർഹിക പീഡനത്തിന് കേസു നൽകുകയും വിവാഹമോചനം നേടുകയും ചെയ്തു. ദമ്പതികൾ പരസ്പരം ഏഴോളം കേസുകൾ ഫയൽ ചെയ്തു.
അതിനുമുമ്പ് രാഖി വ്യവസായി റിതേഷ് സിങ്ങിനെ വിവാഹം കഴിച്ചിരുന്നു. രാഖിയുടെയും ദോദി ഖാന്റെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെ ഇത് ‘പബ്ലിസിറ്റി സ്റ്റണ്ട്’ ആണെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ കമന്റ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.