'നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം' -സുശാന്തിെൻറ ചരമവാർഷികത്തിന് മുന്നോടിയായി റിയയുടെ കുറിപ്പ്
text_fieldsമുംബൈ: 2020 ജൂൺ 14നായിരുന്നു ബോളിവുഡിനെ െഞട്ടിച്ച് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ മരണവാർത്ത പുറത്തുവരുന്നത്. അതിനുശേഷം പല സംഭവങ്ങളും ഇൗ മരണവുമായി ബന്ധപ്പെട്ട് സിനിമാലോകത്ത് അരങ്ങേറി. സുശാന്തിെൻറ ഒന്നാം ചരമവാർഷികം അടുത്തുനിൽക്കെ അദ്ദേഹത്തിെൻറ സുഹൃത്തായിരുന്ന റിയ ചക്രബർത്തി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്.
'വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി കൈവരുന്നത്. നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം. ആ വിശ്വാസത്തിൽതന്നെ തുടരണം. സ്േനഹം...'' ഇതായിരുന്നു റിയ ചക്രബർത്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റ്. വളരെ ദുരൂഹത നിറഞ്ഞ പോസ്റ്റ് ആണ് ഇതെന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡിൽ ആകെ പരക്കുന്നത്.
സുശാന്തിനെ 2020 ജൂൺ 14ന് മുംബൈയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിെൻറ മരണത്തെത്തുടർന്ന് നടിയും സുശാന്തിെൻറ കാമുകിയുമായ റിയ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ ബൈക്കുല്ല ജയിലിലായിരുന്നു റിയ ഒരു മാസം. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
ജയിലിൽ നിന്ന് മോചിതനായ ശേഷം റിയ സാമൂഹിക മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. മാർച്ചിൽ ഇൻസ്റ്റഗ്രാമിൽ അമ്മയുമൊത്തുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് അവർ വീണ്ടും തിരിച്ചെത്തിയത്. ഇപ്പോൾ വീണ്ടും നിഗൂഢത നിറഞ്ഞ മറ്റൊരു പോസ്റ്റിലൂടെ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് റിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.