ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ ധരിക്കൂ; ലൈംഗിക ദാരിദ്ര്യം പിടിച്ചവരെ ഓർക്കേണ്ടതില്ല -റിമ കല്ലിങ്കൽ
text_fieldsലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെ കുറിപ്പുമായി നടി റിമ കല്ലിങ്കൽ. സ്ത്രീകൾക്ക് ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടൂ എന്നാണ് റിമയുടെ പോസ്റ്റിലുള്ളത്. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ ധരിക്കാനും ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്ത് ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടേണ്ട എന്നും പോസ്റ്റിലുണ്ട്.
ഇൻസ്റ്റഗ്രാമിലായിരുന്നു നടിയുടെ കുറിപ്പു.
കുറിപ്പിന്റെ പൂർണ രുപം:
''പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.''
ബോബിക്കെതിരെ പരാതി നൽകിയതിനു പിന്നാലെ ചാനൽ ചർച്ചയിൽ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു. എന്നാൽ രാഹുൽ ഈശ്വറിന്റെ മുന്നിൽ വരേണ്ട സാഹചര്യമുണ്ടായാൽ താൻ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചോളാം എന്ന് ഇതിന് ഹണിറോസ് മറുപടി നൽകുകയും ചെയ്തു. രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കില്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് രാഹുല്‍ പ്രത്യേക ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.