Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2023 10:06 PM IST Updated On
date_range 20 Jan 2023 10:06 PM ISTറോക്ക് ഇതിഹാസം ഡേവിഡ് ക്രോസ്ബി അന്തരിച്ചു
text_fieldsbookmark_border
ന്യുയോര്‍ക്ക്: റോക്ക് ഇതിഹാസം ഡേവിഡ് ക്രോസ്ബി (81) അന്തരിച്ചു. ഏറെനാളായി ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായി ഭാര്യ ജാന്‍ ഡാന്‍സ് അറിയിച്ചു.
ദ ബൈര്‍ഡ്സ്, ക്രോസ്ബി-സ്റ്റിൽസ്-നാഷ് ആൻഡ് യങ് എന്നീ രണ്ട് ബാൻഡുകളുടെ രൂപവത്കരണത്തിന് ഊർജമേകിയ ക്രോസ്ബി ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമായി തിളങ്ങി. പതിറ്റാണ്ടുകളായി മയക്കുമരുന്നിന് അടിമയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുമായി പോരാടി ഒടുവില്‍ കരള്‍ മാറ്റിവെച്ചു. . 2021ൽ പുറത്തിറങ്ങിയ ‘ഫോർ ഫ്രീ’ ആണ് അവസാന ആൽബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story