ഉപജീവനത്തിന് റോൾ വിൽപന; 10 വയസ്സുകാരന് പഠനസഹായവുമായി അർജുൻ കപൂർ
text_fieldsപിതാവിനെ നഷ്ടപ്പെട്ടതിനെതുടർന്ന് ഉപജീവനത്തിനായി റോൾ വിൽക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസ സഹായ വാഗ്ദാനവുമായി നടൻ അർജുൻ കപൂർ. ഈ പരീക്ഷണ സമയങ്ങളിലും ധൈര്യം പുലർത്തുന്ന കുട്ടിയെ അഭിനന്ദിച്ച നടൻ, കുട്ടിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ‘പുഞ്ചിരിച്ച മുഖത്തോടെ, മുന്നിലുള്ള ജീവിതത്തെയും വരാനിരിക്കുന്നതിനെയും അവൻ അഭിമുഖീകരിക്കുന്നു.
പിതാവ് മരിച്ച് 10 ദിവസത്തിനുള്ളിൽ പിതാവിന്റെ ജോലി ഏറ്റെടുക്കാനും സ്വന്തം കാലിൽ നിൽക്കാനും ധൈര്യം കാണിച്ച അവനെ അഭിവാദ്യം ചെയ്യുന്നു. അവന് അല്ലെങ്കിൽ അവന്റെ സഹോദരിക്ക് വിദ്യാഭ്യാസ സഹായം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അവൻ എവിടെയാണെന്ന് അറിയാമെങ്കിൽ, എന്നെ അറിയിക്കുക’ -അർജുൻ കപൂർ പോസ്റ്റിൽ കുറിച്ചു.
ഫുഡ് വ്ലോഗർ സരബ്ജീത് സിങ് ഡൽഹിയിൽനിന്ന് ഒരാഴ്ച മുമ്പ് പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായ വിഡിയോ. കഴിഞ്ഞ മാസം മസ്തിഷ്ക ക്ഷയരോഗം ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ട ജസ്പ്രീത് തന്റെ ബന്ധുവായ ഗുർമുഖ് സിങ്ങിനൊപ്പം ഭക്ഷണവണ്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ഇതിൽ കാണിക്കുന്നത്.
മാതാവ് ജന്മനാടായ പഞ്ചാബിലേക്ക് പോകാൻ തീരുമാനിച്ചതിനാൽ ജസ്പ്രീതും സഹോദരിയും അമ്മായിയോടൊപ്പമാണ് താമസിക്കുന്നത്. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പേർ ജസ്പ്രീതിനും സഹോദരി തരൺപ്രീത് കൗറിനും പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.