ആഹ്ലാദത്തിൽ ആറാടി ആർ.ആർ.ആർ ടീം
text_fieldsലോസ് ആഞ്ജലസ്: ഓസ്കർ പുരസ്കാര വേദിയിൽ ‘നാട്ടു നാട്ടു’ ഗാനം മികച്ച ഗാനത്തിനുള്ള ഓസ്കര് നേടിയപ്പോൾ ആഹ്ലാദത്തിൽ ആറാടി ആർ.ആർ.ആർ ടീം. ‘നാട്ടു നാട്ടു’വിന് അവാര്‍ഡ് പ്രഖ്യാപനം കേട്ടപ്പോൾ സംവിധായകൻ എസ്.എസ്. രാജമൗലി ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റു.
ഭാര്യ രമയെ കെട്ടിപ്പിടിച്ച് ആദ്ദേഹം സന്തോഷം പ്രകടിപ്പിച്ചപ്പോൾ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും കെട്ടിപ്പിടിച്ച് ആഹ്ലാദത്തിൽ ആറാടി. വേദിക്കരികിലേക്ക് നടക്കുന്ന രാജമൗലിയെയും സംഘത്തെയും എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് കാണികള്‍ അഭിനന്ദിച്ചത്.
പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെയുള്ള ആർ.ആർ.ആർ ടീമിന്റെ ആഹ്ലാദപ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഓസ്കർ ചടങ്ങിൽ വേദിയിൽനിന്ന് ഏറ്റവും പിറകിലായിരുന്നു ആർ.ആർ.ആർ ടീമിന് ഇരിപ്പിടം കിട്ടിയത് എന്നത് ആരാധകരെ നിരാശപ്പെടുത്തി. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് നാമനിര്‍ദേശ പട്ടികയില്‍ ഇടംനേടാനാവാതിരുന്ന ചിത്രത്തെ രാജമൗലി സ്വന്തം നിലയില്‍ പുരസ്കാരത്തിന് അയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.