സായി പല്ലവിയുടെ വിവാഹം കഴിഞ്ഞോ! ചിത്രങ്ങൾ പങ്കുവെച്ച് നടി, പ്രതികരിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്
text_fieldsതെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് സായി പല്ലവി. നർത്തകിയായ സായി മലയാളത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും വളരെ ചെറിയ സമയം കൊണ്ടു തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടംകണ്ടെത്തുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നടി വിവാഹിതയായിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പൂമാല അണിഞ്ഞ് സംവിധായകൻ രാജ്കുമാർ പെരിയസാമിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തു വന്നത്. എന്നാൽ ഇത് ശിവ കാർത്തികേയൻ നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജയുടെ ഭാഗമായിട്ടുളള ചിത്രങ്ങളായിരുന്നു.
ഇപ്പോഴിതാ ഫോട്ടോ വൈറലായതോടെ വിശദീകരണവുമായി നടി രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പൂജ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്. സാധാരണ ഇത്തരത്തിലുള്ള വ്യാജവാർത്തകളിൽ പ്രതികരിക്കാറില്ലെന്നും എന്നാൽ കുടുംബാംഗത്തെ പോലുള്ള സുഹൃത്തുക്കളായത് കൊണ്ട് പ്രതികരിച്ചേ മതിയാവുകയുള്ളൂവെന്നും സായി പല്ലവി സോഷ്യൽ മീഡിയയിൽ കുറിച്ചു.
' സാധാരണ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ശ്രദ്ധക്കാറില്ല. എന്നാൽ ഇത് കുടുംബാംഗത്തെ പോലെയുള്ള സുഹൃത്തുക്കളായത് കൊണ്ട് പ്രതികരിച്ചേ മതിയാവൂ. എന്റെ ഏറ്റവും പുതിയ സിനിമയുടെ പൂജ ചിത്രമാണിത്. അതിന്റെ ഒരുഭാഗം അടർത്തിയെടുത്താണ് വാർത്ത പ്രചരിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ കടപട താല്‍പര്യങ്ങളാണ്. സിനിമയെ കുറിച്ചുള്ള സന്തോഷകരമായ കാര്യങ്ങള്‍ പങ്കുവെക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള വിലകുറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നതിൽ വിഷമമുണ്ട്- സായി പല്ലവി പറഞ്ഞു.
നേരത്തെ സംഭവത്തിൽ പ്രതികരിച്ച് സംവിധായകന്‍ രാജ്കുമാറും എത്തിയിരുന്നു. ഇതൊരു വിവാഹ ചിത്രമല്ലെന്നും ചിത്രത്തിന്റെ പൂജയുടെ ഭാഗമായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.