ഇനി നിശബ്ദത പാലിക്കില്ല, നിയമപരമായിട്ടായിരിക്കും മറുപടി; വ്യാജ വാര്‍ത്തക്കെതിരെ സായ് പല്ലവി
text_fieldsതനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി നടി സായ് പല്ലവി. രൺബീർ കപൂർ നായകനായി എത്തുന്ന രാമായണയിൽ സീതയായി വേഷമിടാൻ ഒരുങ്ങുകയാണ് സായ് പല്ലവി. രാമായണയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് പരസ്യം പ്രതികരണവുമായി നടി രംഗത്തെത്തിയത്. സാധാരണ ഇത്തരം അഭ്യൂഹങ്ങളില്‍ പ്രതികരിക്കാറില്ലെന്നും എന്നാല്‍ ഇനി ഇതുപോലുള്ള വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ കണ്ടാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും നടി സോഷ്യൽ മീഡിയയിൽ കുറച്ചു.
അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ, കെട്ടിച്ചമച്ച നുണകളോ, വസ്തുതാവിരുദ്ധമായ പ്രസ്താവനകളോ പ്രചരിക്കുമ്പോള്‍ എല്ലായിപ്പോഴും ഞാന്‍ മൗനം പാലിക്കാറാണ് പതിവ്. എന്നാല്‍ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഞാന്‍ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് എന്റെ സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്ത്. ഇനി ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളോ വ്യക്തികളോ വാര്‍ത്തയായോ ഗോസ്സിപ്പായോ ഇത്തരം കഥകളുമായി വന്നാല്‍ ഞാന്‍ നിയമപരമായിട്ടായിരിക്കും മറുപടി പറയുക.- സായ് പല്ലവി എക്സിൽ കുറിച്ചു.
മുമ്പ് നൽകിയൊരു അഭിമുഖത്തിൽ താന്‍ വെജിറ്റേറിയനാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ജീവിയെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ലഭിക്കുന്ന ആരോഗ്യംവേണ്ട. എല്ലാകാലവും വെജിറ്റേറിയന്‍ ആണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.