Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightസൽമാൻ ഖാൻ ഐശ്വര്യയുടെ...

സൽമാൻ ഖാൻ ഐശ്വര്യയുടെ തോളെല്ല് ഒടിച്ചിട്ടുണ്ട് -മുൻ കാമുകി സോമി അലിയുടെ വെളിപ്പെടുത്തൽ

text_fields
bookmark_border
സൽമാൻ ഖാൻ ഐശ്വര്യയുടെ തോളെല്ല് ഒടിച്ചിട്ടുണ്ട് -മുൻ കാമുകി സോമി അലിയുടെ വെളിപ്പെടുത്തൽ
cancel

മുംബൈ: ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ വധഭീഷണിക്കിടെ ബോളിവുഡ് താരം സൽമാൻ ഖാന് പുതിയ തലവേദനയായി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ കാമുകി സോമി അലി. 1990കളിൽ സൽമാനുമായി ബന്ധത്തിലായിരുന്ന കാലത്തെക്കുറിച്ചുള്ള നിരവധി കാര്യങ്ങളാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ സോമി അലി വെളിപ്പെടുത്തുന്നത്.

നടിയും സാമൂഹിക പ്രവർത്തകയുമായ സോമി അലി 90കളിൽ ബോളിവുഡിൽ സജീവമായിരുന്നു. ഏകദേശം എട്ട് വർഷം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. സൽമാൻ ഐശ്വര്യ റായിയുമായി ബന്ധം തുടങ്ങിയതോടെ 1999-ൽ നടി ഇന്ത്യ വിടുകയായിരുന്നു.

സൽമാൻ തന്നോട് പെരുമാറിയ അത്ര മോശമായ രീതിയിൽ മറ്റാരോടും പെരുമാറിയിട്ടില്ലെന്ന് സോമി പറയുന്നു. സംഗീത ബിജിലാനിയും കത്രീന കൈഫുമൊന്നും ഞാൻ നേരിട്ട അത്ര പീഡനങ്ങൾ സൽമാനിൽനിന്ന് സഹിച്ചിട്ടില്ല. ഐശ്വര്യയും കുറേ പീഡനം അനുഭവിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളെല്ലിന് പൊട്ടലുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. കത്രീനയോട് എന്താണ് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ല. സൽമാൻ എന്നോട് ചെയ്തത് കണക്കിലെടുക്കുമ്പോൾ, ലോറൻസ് ബിഷ്‌ണോയി എത്രയോ നല്ലവനാണ്. ഒരിക്കൽ സൽമാൻ എന്നെ മർദിക്കുമ്പോൾ തല്ലരുതെന്ന് പറഞ്ഞ് വീട്ടുകാർ വാതിലിൽ മുട്ടി. നടി തബു ഒരിക്കൽ എന്‍റെ അവസ്ഥ കണ്ട് കരഞ്ഞിട്ടുണ്ട്. എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു. വളരെക്കാലം ഞാൻ കിടപ്പിലായിരുന്നു -സോമി അലി വിവരിച്ചു.

അധോലോക തലവൻമാരെക്കുറിച്ചോ അവരുടെ സിനിമാ മേഖലയിലുള്ള ബന്ധത്തെക്കുറിച്ചോ സൽമാനുമായി ബന്ധമുള്ള കാലത്ത് എന്തെങ്കിലും ചർച്ചക്ക് സാക്ഷിയായിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഒന്നിലധികം സംഭാഷണങ്ങൾ കേട്ടിട്ടുണ്ടെന്നും പക്ഷേ ആരും ദാവൂദ് ഇബ്രീഹീമിന്‍റെയോ ഛോട്ടാ ഷക്കീലിന്‍റെയോ പേരെടുത്ത് ആരും സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നുമായിരുന്നു മറുപടി.

സൽമാനൊപ്പം അദ്ദേഹത്തിന്‍റെ ഗ്യാലക്സി അപ്പാർട്ട്മെന്‍റിൽ താമസിച്ചിരുന്നു. ഒരിക്കൽ ഞങ്ങളുടെ ബെഡ്റൂമിലെ ലാൻഡ്‌ലൈനിൽ ഒരു ഫോൺ വന്നു, സോമി അലിയെ ഞങ്ങൾ തട്ടിക്കൊണ്ടുപോകുമെന്ന് സൽമാനോട് പറയൂ എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഇക്കാര്യം പറഞ്ഞപ്പോൾ സൽമാൻ പരിഭ്രാന്തനായി. ഇത് ഞാൻ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ, എങ്ങനെ കൈകാര്യം ചെയ്തു എന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും സോമി പറയുന്നു.

സൽമാനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പുസ്തകം എഴുതുകയാണെന്നും അതിൽ എല്ലാം വിശദമായി വിവരിക്കുമെന്നും സോമി അലി അറിയിച്ചു. ഗാർഹിക പീഡനത്തിനും മനുഷ്യക്കടത്തിനും ഇരയായവരെ സഹായിക്കുന്നതിനായി നോ മോർ ടിയർ എന്ന എൻ.ജി.ഒ നടത്തുകയാണ് നടി ഇപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhanSomy AliAishwarya Rai
News Summary - Salman Khan abused Aishwarya Rai very badly says Somy Ali
Next Story