പ്രിയപ്പെട്ട കോറിയോഗ്രാഫറുടെ വിവാഹത്തിന് ആശംസയുമായി സൽമാൻ; ‘ഈ നിമിഷം എന്നും എന്‍റെ ഹൃദയത്തിലുണ്ടാകും’
text_fieldsതന്‍റെ പ്രിയപ്പെട്ട കോറിയോഗ്രാഫറുടെ വിവാഹത്തിന് ആശംസയുമായി എത്തി നടൻ സൽമാൻ ഖാൻ. പ്രമുഖ നർത്തകനും നൃത്തസംവിധായകനുമായ മുദസർ ഖാന്‍റെ വിവാഹത്തിനാണ് ബോളിവുഡിന്‍റെ ഭായ്ജാൻ എത്തിയത്. ദബാങ്, ബോഡിഗാർഡ്, റെഡി തുടങ്ങിയ സിനിമകളിൽ സൽമാനുവേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത് മുദസ്സർ ഖാനാണ്.
മുദസ്സർ ഖാൻ, റിയ കിഷൻചന്ദാനി വിവാഹത്തിനാണ് സൽമാൻ എത്തിയത്. സൽമാൻ വിവാഹത്തിന് എത്തുന്ന വിഡിയോ മുദസ്സർ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്റെ ഹൃദയത്തിൽ എന്നെന്നും തങ്ങിനിൽക്കുന്ന നിമിഷം...നന്ദി സാർ’ എന്ന അടിക്കുറിപ്പോടെയാണ് മുദസ്സർ ചിത്രം പോസ്റ്റ് ചെയ്തത്. കറുത്ത വസ്ത്രം ധരിച്ച സൽമാൻ മുദസർ ഖാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
സൽമാന്‍റെ ആരാധകർ പോസ്റ്റിന് താഴെ മുദസ്സറിന് വിവാഹ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.