'ഞങ്ങളുടെ ലോകം'; അമ്മയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് സൽമാൻ
text_fieldsമുംബൈ: നടൻ സൽമാൻ ഖാൻ തന്‍റെ അമ്മയുടെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. അമ്മ സൽമ ഖാൻ സഹോദരൻ സൊഹൈൽ ഖാനോടൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് സൽമാൻ പങ്കുവെച്ചത്.
'മമ്മി... ജന്മദിനാശംസകൾ, ഞങ്ങളുടെ ലോകം'-എന്ന് എഴുതിയാണ് സൽമാൻഖാൻ വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ പൂക്കളുടെ ചിത്രങ്ങളുള്ള സ്യൂട്ടാണ് സൽമയുടെ വേഷം. സംഗീതത്തിനൊപ്പം തമാശകൾ പറഞ്ഞ് ചുവടുവെക്കുകയാണ് ഇരുവരും.
സൽമ തന്‍റെ 83-ാം ജന്മദിനം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലാണ് ആഘോഷിച്ചത്. അർപിത ഖാൻ പുതുതായി ആരംഭിച്ച റെസ്റ്റോറന്‍റിലായിരുന്നു ജന്മദിനാഘോഷം.
സഹോദരങ്ങളായ സൊഹൈൽ, അർബാസ് ഖാൻ, അൽവിറ ഖാൻ അഗ്നിഹോത്രി, അർപ്പിത ഖാൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് സൽമാൻ വിഡിയോ പങ്കുവെച്ചത്. സൊഹൈലും ഇതേ വിഡിയോ പങ്കുവെച്ചുകൊണ്ട് സൽമക്ക് ജന്മദിനാശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.