Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅമ്മ മലയാളി; മലയാളം...

അമ്മ മലയാളി; മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല -സാമന്ത

text_fields
bookmark_border
Samantha Opens Up About Her Mother  Native place in Alappuzha
cancel

മോളിവുഡിൽ ഇതുവരെ ചുവടുവെച്ചിട്ടില്ലെങ്കിലും നടി സാമന്തക്ക് മലയാളത്തിൽ കൈനിറയെ ആരാധകരുണ്ട്. നടിയുടെ പല ചിത്രങ്ങളും കേരളത്തിൽ മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ആലപ്പുഴ സ്വദേശിനിയാണ് സാമന്ത‍യുടെ അമ്മ.

ഇപ്പോഴിതാ കേരളത്തിനോടും മലയാളത്തിനോടുമുള്ള താൽപര്യത്തെ കുറിച്ച് പറയുകയാണ് സാമന്ത. അമ്മ മലയാളി ആണെങ്കിലും തനിക്ക് മലയാളം സംസാരിക്കാൻ അറിയില്ലെന്ന് താരം വ്യക്തമാക്കി. പുതിയ സിനിമയുടെ പ്രചരണഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ഇക്കാര്യം പറഞ്ഞത്. ആരാധകരോട് മലയാളത്തിൽ സംസാരിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.

'അമ്മ ആലപ്പുഴ സ്വദേശിയാണ്. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. ഒരുപാട് മലയാള സിനിമകൾ കാണാറുണ്ട്. സബ്ടൈറ്റിൽ ഉപയോഗിച്ചാണ് കാണാറുള്ളത്. മലയാളത്തിലെ അഭിനേതാക്കളോട് ആരാധനയാണ്. സൂപ്പർ ഡിലെക്സ് എന്ന ചിത്രത്തിൽ ഫഹദിന്റെ അഭിനയം നേരിട്ടു കണ്ടപ്പോൾ അത്ഭുതം തോന്നി- സാമന്ത പറഞ്ഞു.

മലയാളത്തിൽ സിനിമ ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ എന്തായാലും ഭാഷ പഠിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു. കൂടാതെ ഫഹദ് ഫാസിലിനൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാൻ താത്പര്യമുണ്ടെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samantha Ruth Prabhu
News Summary - Samantha Opens Up About Her Mother Native place in Alappuzha
Next Story