മയോസിറ്റിസ് ചികിത്സക്ക് ചെലവായത് 25 കോടി, നടനിൽ നിന്ന് പണം വാങ്ങി; സത്യാവസ്ഥ വെളിപ്പെടുത്തി സാമന്ത
text_fieldsമയോസിറ്റിസ് രോഗമുക്തി നേടിയതിനെ തുടർന്ന് അഭിനയത്തിലേക്ക് സാമന്ത തിരികെ എത്തിയിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്ത് അഭിനയത്തിൽ സജീവമാകുമ്പോൾ സമാന്ത വീണ്ടും വാർത്തകളിൽ നിറയുകയാണ്. ചികിത്സക്കായി തെലുങ്ക് നടനിൽ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ രോഗവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പുറത്തു പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകിയിരിക്കുന്നത്.
'മയോസിറ്റിസ് ചികിത്സക്ക് 25 കോടിയോ! നിങ്ങളെ ആരൊക്കെ ചേർന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ചികിത്സക്ക് വളരെ കുറച്ച് പണം മാത്രമേ ചെലവഴിക്കേണ്ടി വന്നിട്ടുള്ളൂ. ഞാൻ മാർബിളിന്റെ കല്ലുകളല്ല ജോലിക്ക് പ്രതിഫലമായി വാങ്ങുന്നത്. അതിനാൽ എന്റെ കാര്യം നോക്കാൻ എനിക്ക് ആരുടേയും സഹായം ആവശ്യമില്ല. എന്നെകൊണ്ട് അതിന് സാധിക്കും. ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് മയോസിറ്റിസ്. ഇതിന്റെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം'- സാമന്ത ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി കുറിച്ചു.
ഖുഷി, ആമസോൺ പ്രൈം വെബ്സീരീസായ സിറ്റാഡല്‍ എന്നിവയാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ പ്രൊജക്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.