'റിക്കവറി'; ക്രയോ തെറാപ്പി പരീക്ഷണവുമായി സാമന്ത
text_fieldsക്രയോ തെറാപ്പി ചെയ്യുന്ന വിഡിയോ പങ്കുവെച്ച് നടി സാമന്ത. തെറാപ്പി ചെയ്യുന്നതിന്റെ വിഡിയോ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.റിക്കവറിയെന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ക്രയോ തെറാപ്പി ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും നടി വിവരിക്കുന്നുണ്ട്
തണുത്ത ഊഷ്മാവ് ശരീരത്തിലേക്ക് കടത്തിവിടുന്നതാണ് ക്രയോതെറാപ്പി. പ്രതിരോധ ശേഷി വർധിപ്പിക്കാനും, രക്തചംക്രമണം കൂട്ടാനും, സ്‌ട്രെസ് ഹോർമോണുകൾ പുറത്തുവിടാനും ഇത് ഉപകരിക്കുമത്രേ. 150 ഡിഗ്രി ഫാരൻഹീറ്റാണ് ഇതിലെ തണുപ്പ് എന്നും പറയുന്നു. ഈ അടുത്തിടെ ബോളിവുഡ് താരം അനിൽ കപൂർ ക്രയോ തെറാപ്പി ചെയ്തിരുന്നു.
മയോസൈറ്റ്സ് രോഗത്തിൽ നിന്ന് മുക്തി നേടി തിരിച്ചു വരവിന്റെ പാതയിലാണ് സാമന്ത. ശരീരത്തിലെ മസിലുകളെ ദുർബലപ്പെടുത്തുന്ന രോഗത്തക്കുറിച്ച് നടിയാണ് ആരാധകരോട് വെളിപ്പെടുത്തിയത്. ചികിത്സയെ കുറിച്ചും രോഗത്തോടുള്ള കഠിനമായ പോരാട്ടത്തെ കുറിച്ചും നടി പങ്കുവെച്ചിരുന്നു. 'കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്നാണ് കരുതിയത്. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും- എന്നാണ് സാമന്ത പറഞ്ഞത്.
ചികിത്സക്കൊപ്പം സിനിമയിലും സജീവമാണ് നടൻ. ഖുഷിയാണ് നടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.