ജയിലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു, അന്ന് ശിക്ഷയെ കുറിച്ച് ചിന്തിച്ചില്ല; സഞ്ജയ് ദത്ത്
text_fieldsജയിൽ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളെ കുറിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിൽ ജീവിതം ഒരുപാടുകാര്യങ്ങൾ പഠിപ്പിച്ചെന്നും ആ സമയത്ത് ശിക്ഷയെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും നടൻ പറഞ്ഞു.
ഞാൻ എത്തുമ്പോൾ ജയിലിന് പുറത്ത് എന്നെ തേടി ഫോട്ടോഗ്രാഫർമാരുടെ ഒരുനിര തന്നെയുണ്ടായിരുന്നു. സുഹൃത്തുക്കളായ അന്ന, സൽമാൻ ഖാൻ, അജയ് , ഷാറൂഖ് ഖാൻ എന്നിവർ എന്നെ കാണാനെത്തുകയും ആശംസ നേരുകയും ചെയ്തു- സഞ്ജയ് ദത്ത് തുടർന്നു.
ജയിൽ വാസം അനുഭവിക്കുന്ന സമയത്ത് ശിക്ഷയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. കാരണം അവിടെ മറ്റൊരുപാട് ജോലികളുണ്ടായിരുന്നു. അത് മനസിൽ ഉറപ്പിച്ചുകൊണ്ട് മുന്നോട്ട് പോയി. ജയിലിൽ കിടന്ന ആറ് വർഷം, ഒരുപാട് കാര്യങ്ങൾ നേരിടുകയും കൈകാര്യം ചെയ്യുകയും മനസിലാക്കുകയും ചെയ്തു. പാചകം, വേദപാഠം, മറ്റു ജോലികൾ പഠിക്കാൻ ആ സമയങ്ങൾ വിനിയോഗിച്ചു. നല്ല ആരോഗ്യത്തോടെയാണ് ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്- നടൻ കൂട്ടിച്ചേർത്തു
1993 ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആയുധങ്ങൾ കൈവശം വച്ച കേസിലാണ് സഞ്ജയ് ദത്ത് ജയിൽ ശിക്ഷ അനുഭവിച്ചത്.
തമിഴ് ചിത്രമായ ലിയോയാണ് ഇനി പുറത്തിറങ്ങാനുള്ള സഞ്ജയ് ദത്ത് ചിത്രം. വിജയ് - ലോകേഷ് കനകരാജിന്റെ ലിയോയിൽ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.