ബലാത്സംഗ രംഗങ്ങൾക്ക് കട്ട്; തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷം ചെയ്യുന്നതിന്റെ കാരണം ഇതാണ്
text_fieldsതെന്നിന്ത്യൻ സിനിമ പേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. കെ.ജി.എഫിലെ റോക്കി ഭായിക്കൊപ്പം വില്ലനായ അധീരയേയും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.വിജയ് ചിത്രം ലിയോ സഞ്ജയ് ദത്തിന് തെന്നിന്ത്യൻ സിനിമാലോകത്ത് സ്ഥാനം ഉറപ്പിച്ചു കൊടുത്തു. ബോളിവുഡിൽ പിന്നോട്ടു നിന്ന സമയത്തായിരുന്നു സൗത്തിൽ നിന്ന് കഥാപാത്രങ്ങൾ സഞ്ജയ് ദത്തിനെ തേടിയെത്തിയത്.പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന ഡബിൾ സ്മാർട്ട്, കെ.ഡി ദ ഡെവിൾ എന്നീ ചിത്രങ്ങളാണ് സഞ്ജു ഭായ് യുടെതായി റിലീസിനൊരുങ്ങുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ. ഡബിൾ സ്മാർട്ട് ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും.
ഇപ്പോഴിതാ സ്ഥിരമായ തെന്നിന്ത്യൻ സിനിമകളിൽ വില്ലൻ വേഷങ്ങളിലെത്തുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടൻ.സൗത്തിലെ വില്ലൻ കഥാപാത്രങ്ങൾ തന്നെ വല്ലാതെ ആകർഷിച്ചുവെന്നും കൃത്യമായ സ്ക്രീനിൽ സ്പെയ്സ് നൽകുന്നുണ്ടെന്നും സഞ്ജയ് ദത്ത് പറഞ്ഞു. കൂടാതെ ചിത്രങ്ങളിൽ ബലാത്സംഗ രംഗങ്ങൾ ഉണ്ടാകില്ലെന്നും പ്രശംസിച്ചുകൊണ്ട് നടൻ കൂട്ടിച്ചേർത്തു.
'തെന്നിന്ത്യൻ സിനിമകളെ ഒരു ചാലഞ്ചായിട്ടാണ് ഞാൻ കരുതുന്നത്. വില്ലൻ കഥാപാത്രങ്ങൾക്ക് മികച്ച സ്ക്രീൻ സ്പെയ്സ് ലഭിക്കുന്നുണ്ട്.നമുക്ക് ആ കഥാപാത്രത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഉഗ്രൻ ഫൈറ്റുകൾ ചെയ്യാം.കൂടാതെ ബലാത്സംഗ പോലുള്ള രംഗങ്ങൾ കാണില്ല. ഇതു വളരെ നല്ല കാര്യമായിട്ടാണ് ഞാൻ കാണുന്നത്. മൊത്തത്തിൽ പറഞ്ഞാൽ നെഗറ്റീവ് വേഷങ്ങളിൽ ഒരു നടന് മികച്ചരീതിയിൽ പെർഫോം ചെയ്യാനുള്ള അവസരം നൽകുന്നുണ്ട്.
വില്ലൻ വേഷങ്ങൾ മാത്രമല്ല റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാനും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ നല്ല സിനിമകൾ ലഭിക്കണം. 'സാജനി'ല്‍ എന്ന പ്രണയ ചിത്രത്തിൽ നായകനായി അഭിനയിച്ചു.നല്ല പാട്ടുകളുള്ള നല്ല സിനിമയാണത്. ഇനിയും നല്ല തിരക്കഥ ലഭിച്ചാൽ റൊമാന്റിക് ചിത്രം ചെയ്യും. എനിക്ക് താൽപര്യവുമുണ്ട്'- സഞ്ജയ് ദത്ത് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.