സുശാന്ത് കേസ്: ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ചോദ്യം ചെയ്യാൻ വിളിച്ചേക്കും
text_fieldsമുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിെനയും സാറ അലി ഖാനെയും ഈയാഴ്ച ചോദ്യം െചയ്യാൻ വിളിപ്പിച്ചേക്കും. സെപ്റ്റംബർ ഒമ്പതിന് അറസ്റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറിെൻയും സാറ അലി ഖാെൻയും പേരുകൾ വെളിപ്പെടുത്തിയതായാണ് വിവരം.
ഇരുവർക്കും ഈ ആഴ്ച തന്നെ ഹാജരാകാൻ സമൻസ് അയച്ചേക്കുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. കേസിൽ ഇതുവരെ പത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്.
സുശാന്ത് സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പങ്കെടുത്തതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പങ്കെടുത്തെന്ന് എൻ.സി.ബിക്ക് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ് എൻ.സി.ബി അന്വേഷിക്കുന്നത്.
മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് റിയയെ എൻ.സി.ബി അറസ്റ്റ് ചെയ്യുന്നത്. സുശാന്തിന് ലഹരി എത്തിച്ചിരുന്നതായി വെളിെപ്പടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. റിയയുടെ സഹോദരൻ ശൗവിക് ചക്രബർത്തിയെയും സുശാന്തിെൻറ മാനേജറിനെയും പാചക കാരനെയും മയക്കുമരുന്ന് വിതരണക്കാരെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.