ഐശ്വര്യ റായിയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് അമിതാഭ് ബച്ചന്‍
text_fieldsമുംബൈ: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഓരോ ദിവസം കഴിയുംതോറും ശക്തമാവുകയാണ്. അമിതാഭ് ബച്ചന്‍ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരിൽ ഐശ്വര്യ റായിയെ കാണാനില്ലെന്നാണ് പുതിയ വാർത്ത. ഇൻസ്റ്റാഗ്രാമിൽ ബച്ചൻ ഐശ്വര്യയെ അൺഫോളോ ചെയ്തിരിക്കാമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ അഭിഷേകിന്‍റെയും ഐശ്വര്യയുടെയും വിവാഹമോചന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ, വിവാഹ മോചനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. നിലവിലെ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തുന്നതിന് ദമ്പതികളിൽ നിന്നോ അവരുടെ പ്രതിനിധികളിൽ നിന്നോ ഉള്ള വിശദീകരണത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
ആദ്യമായി സിനിമയിൽ ചുവടുവെക്കുന്ന ബച്ചന്‍റെ ചെറുമകൻ അഗസ്ത്യ നന്ദയുടെ ചിത്രമായ 'ദി ആർച്ചീസി'ന്‍റെ പ്രദർശനത്തിന് ബച്ചൻ കുടുംബം കഴിഞ്ഞ ദിവസം ഒന്നിച്ച് പങ്കെടുത്തിരുന്നു. എന്നാൽ, കുടുംബം ഒന്നിച്ചാണ് എത്തിയതെങ്കിലും പരസ്പരമുള്ള പൊരുമാറ്റത്തിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരാധകരുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.