നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ത്രീകൾ തങ്ങളുടെ യാത്ര തുടങ്ങി; പക്ഷെ അടിച്ചമർത്തപ്പെട്ടു; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഷബാന ആസ്മി
text_fieldsഇന്ത്യയിലെ സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് നടി ഷബാന ആസ്മി. അബുദാബിയിൽ നടക്കുന്ന ഐ.ഐ.എഫ്.എ അവാർഡ് 2024 പരിപാടിയിൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
'നിങ്ങൾ മനസിലാക്കേണ്ട കാര്യം, ഇന്ത്യയിലെ സ്ത്രീകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവരുടെ യാത്ര ആരംഭിച്ചു. 16 നൂറ്റാണ്ടു മുതൽ 21 വരെ അത് പുരോഗമിച്ചു പക്ഷെ അടിച്ചമർത്തപ്പെട്ടു. ഈ സമയത്ത് 1982 ൽ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആർത്ത് എന്ന ചിത്രത്തെക്കുറിച്ച് ഓർമിക്കുന്നു.അത് വീണ്ടും റിലീസ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ മുന്നേറ്റത്തെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. .സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിത്രം സംസരിക്കുന്നു. ഇന്ന് ആ ചിത്രം വളരെ പ്രസക്തമാണ്'-ഷബാന ആസ്മി പറഞ്ഞു.
മഹേഷ് ഭട്ട് ചിത്രമായ ആർത്തിൽ ഷബാന ആസ്മിയാണ് പ്രധാന കഥാപാത്രമായ പൂജയെ അവതരിപ്പിച്ചത്.കുൽഭൂഷൺ ഖർബന്ദ, സ്മിത പട്ടീൽ, രാജ് കിരൺ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.