Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘‘ഷാറൂഖ്, താങ്കളുടെ...

‘‘ഷാറൂഖ്, താങ്കളുടെ ഗുരുവിനെ ഒന്നു സന്ദർശിക്കാമോ’’

text_fields
bookmark_border
‘‘ഷാറൂഖ്, താങ്കളുടെ ഗുരുവിനെ ഒന്നു സന്ദർശിക്കാമോ’’
cancel

‘‘രോ​ഗാ​തു​ര​നാ​യി കി​ട​ക്കു​ന്ന താ​ങ്ക​ളു​ടെ ഗു​രു​നാ​ഥ​നെ ഒ​ന്നു സ​ന്ദ​ർ​ശി​ക്കാ​മോ ? ദി​നം​പ്ര​തി ആ​രോ​ഗ്യം ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​തൊ​രു ആ​ശ്വാ​സ​മാ​യി​രി​ക്കും’’ - ബോ​ളി​വു​ഡ് മെ​ഗാ താ​രം ഷാ​റൂ​ഖ് ഖാ​ന്റെ എ​ക്സ് അ​ക്കൗ​ണ്ട് ടാ​ഗ് ചെ​യ്ത് കോ​ൺ​ഗ്ര​സ് വ​നി​ത നേ​താ​വ് സ​രി​ത ലെ​യ്ത്ഫ​ലാ​ങ് എ​ഴു​തു​ന്നു.

ഗോ​വ​യി​ൽ ക​ഴി​യു​ന്ന, ഷാ​റൂ​ഖി​ന്റെ പ​ഴ​യ ഗു​രു​വും മാ​ർ​ഗ​ദ​ർ​ശി​യു​മാ​യ എ​റി​ക് ഡി​സൂ​സ ശ​യ്യാ​വ​ലം​ബി​യാ​ണെ​ന്നും സം​സാ​രി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും വി​വ​രി​ക്കു​ന്ന സ​രി​ത, താ​ൻ വി​വി​ധ വ​ഴി​ക​ളി​ലൂ​ടെ ഷാ​റൂ​ഖി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും ക​ഴി​ഞ്ഞി​ല്ലെ​ന്നും പ​റ​യു​ന്നു. ‘‘ @iamsrk, താ​ങ്ക​ളു​ടെ ഏ​താ​നും മി​നി​റ്റ് സ​ന്ദ​ർ​ശ​നം ബ്ര​ദ​ർ ഡി​സൂ​സ​യെ സം​ബ​ന്ധി​ച്ച് ഏ​റെ മൂ​ല്യ​മു​ള്ള​താ​യി​രി​ക്കും. ഇ​രു​ള​ട​ഞ്ഞ ഈ ​സ​മ​യ​ത്ത് പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​യി​രി​ക്കും താ​ങ്ക​ളു​ടെ സ​ന്ദ​ർ​ശ​നം. മും​ബൈ​യി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം മ​തി​യാ​കു​മ​ല്ലോ ഗോ​വ​യി​ലെ​ത്താ​ൻ. ഇ​തൊ​രു അ​ന്ത്യാ​ഭി​ലാ​ഷം പോ​ലെ പ​രി​ഗ​ണി​ക്ക​ണം.’’ -ത്രി​പു​ര നാ​ഗാ​ല​ൻ​ഡ് ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി സ​രി​ത വി​വ​രി​ക്കു​ന്നു.

‘ഷാ​റൂ​ഖും ഡി​സൂ​സ​യും ത​മ്മി​ൽ എ​ന്തു ബ​ന്ധ​മാ​ണെ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ത് കാ​ണൂ’ എ​ന്നു​പ​റ​ഞ്ഞ് ഒ​രു വി​ഡി​യോ​യും സ​രി​ത പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജീ​ന ഇ​സി കാ ​നാം ന​ഹി എ​ന്ന പ​ഴ​യ ഒ​രു ടി.​വി ഷോ​യി​ൽ ഷാ​റൂ​ഖ്, ഡി​സൂ​സ​യെ ആ​ശ്ലേ​ഷി​ക്കു​ന്ന ഹൃ​ദ്യ​മാ​യ ഒ​രു ദൃ​ശ്യ​മാ​ണ് അ​വ​ർ പോ​സ്റ്റ് ചെ​യ്ത​ത്. മാ​നേ​ജ​ർ വ​ഴി ഷാ​റൂ​ഖി​നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ലാ​ണ് എ​ക്സ് വ​ഴി അ​റി​യി​ക്കു​ന്ന​തെ​ന്നും സ​രി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanSzarita Laitphlang
News Summary - "Shah Rukh, can you visit your mentor?"
Next Story