പത്താനിൽ വില്ലനായി അല്ലു അർജുൻ?; ഷാരൂഖും അല്ലുവും ഒന്നിക്കുമോ...ആകാംക്ഷയോടെ ആരാധകർ
text_fieldsഷാരൂഖ് ഖാൻ, അല്ലു അർജുൻ
മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുനും ആദ്യമായി ഒന്നിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പത്താൻ 2ൽ ഇരുവരും ഒന്നിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഷാരൂഖിന്റെ 2023ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പത്താന്റെ രണ്ടാം ഭാഗത്തിൽ നെഗറ്റീവ് വേഷം ചെയ്യാൻ അല്ലു അർജുനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോൺ എബ്രഹാമും അഭിനയിച്ച ആദ്യ ചിത്രം വൻ വിജയമായിരുന്നു.
ഷാരൂഖ് ഖാനും അല്ലു അർജുനും ഒന്നിക്കുന്നു എന്ന വാർത്തക്ക് വലിയ പ്രേക്ഷക സ്വീകരണമാണ് ലഭിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാകും. എന്നാൽ, ചിത്രത്തിന്‍റെ തിരക്കഥയെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നിർമാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
അഞ്ച് വർഷത്തെ ഇടവേള അവസാനിപ്പിച്ച് ഷാറൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു പത്താൻ. ജോൺ എബ്രഹാം ആയിരുന്നു ചിത്രത്തിലെ വില്ലൻ. ഷാറൂഖിന്‍റെ കഥാപാത്രത്തിന്‍റേത് പോലെ മികച്ച പ്രേക്ഷക സ്വീകാര്യത ജോണിന്റെ വില്ലൻ കഥാപാത്രത്തിനും ലഭിച്ചിരുന്നു. 2023 ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രം 1,050.30 കോടിയാണ് കളക്ഷനായി നേടിയത്. 657 കോടിയായിരുന്നു ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.