Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shah Rukh Khan
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightനന്നായി ഭക്ഷണം...

നന്നായി ഭക്ഷണം കഴിക്കുന്നില്ലേ?; വൈകാരികമായി ഷാരൂഖ്​ ഖാന്‍റെയും ആര്യന്‍റെയും കൂടിക്കാഴ്ച

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ താരം ഷാരൂഖ്​ ഖാൻ മൂന്നാഴ്​ചക്ക്​ ശേഷമാണ്​ ആഡംബര കപ്പലിലെ മയക്കുമരുന്നുകേസിൽ ഉൾപ്പെട്ട മകനെ ജയിലിലെത്തി നേരിട്ടുകണ്ടത്​. അറസ്റ്റിനുശേഷം വിഡിയോ കോളിലൂടെ മാത്രം കണ്ടിരുന്ന അച്ഛന്‍റെയും മകന്‍റെയും കൂടിക്കാഴ്ച വൈകാരികമായിരുന്നുവെന്നാണ്​ റി​േപ്പാർട്ടുകൾ.

മൂന്നാഴ്ചയായി ആർതർ റോഡ്​ ജയിലിലാണ്​ ആര്യൻ. രണ്ടു ജയിൽ ഗാർഡുമാരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി ജാമ്യം നിഷേധിച്ചതോടെയാണ്​ മകനെ കാണാൻ ഷാരൂഖ്​ ജയിലിലെത്തിയത്​. ഇന്‍റർകോമിലൂടെയായിരുന്നു ഇരുവരുടെയും സംസാരം. ഇരുവർക്കുമിടയിൽ ചില്ലുമതിലും ഗ്രില്ലുമുണ്ടായിരുന്നു.

ആര്യനോട്​ നന്നായി ഭക്ഷണം കഴിക്കുന്നില്ലേയെന്ന്​ ഷാരൂഖ്​ ചോദിച്ചതായും ജയിൽ ഭക്ഷണം തനിക്ക്​ ഇഷ്​ടമല്ലെന്ന്​ ആര്യൻ മറുപടി പറഞ്ഞതായും ജയിൽ അധികൃതർ പറയുന്നു.


ആര്യന്​ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ലഭ്യമാക്കാവോയെന്ന്​ ഷാരൂഖ്​ ജയിൽ അധികൃതരോട്​ ആരാഞ്ഞു. എന്നാൽ കോടതിയ​ുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ സാധിക്കുവെന്നായിരുന്നു അധികൃതരുടെ മറുപടി.

15 മിനിറ്റായിരുന്നു ഇരുവർക്കും കൂടിക്കാഴ്ചക്കായി അനുവദിച്ചിരുന്ന സമയം. മകന്​ ആത്മവിശ്വാസം നൽകുന്നതിനാണ്​ ഷാരൂഖ്​ ജയിലിലെത്തിയത്​. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ ജയിൽ അധികൃതർ തയാറായിട്ടില്ല.

അതേസമയം, ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ആര്യൻ ഖാന്‍റെ ജാ​മ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ഹർജിയുടെ പകർപ്പ് കിട്ടിയില്ലെന്ന് നാർക്കോട്ടിക് കൺ​ട്രോൾ ബ്യൂറോക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്​ പറഞ്ഞതോടെയാണ് വാദം കേൾക്കൽ മാറ്റിവെച്ചത്​.


ബുധനാഴ്ച മുംബൈ പ്രത്യേക എൻ.ഡി.പി.എസ് കോടതി ആര്യന്​ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ ആര്യൻ ബോം​ബെ ഹൈകോടതിയിൽ അപ്പീൽ നൽകിയത്​.

ഒക്​ടോബർ മൂന്നിനാണ്​ 23കാരനായ ആര്യനെ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്റ്റ്​ ചെയ്യുന്നത്​. പ്രഥമദൃഷ്​ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്​. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അർബാസ് സേഠ് മർച്ചന്‍റ്, മുൺമുൺ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh KhanMumbai cruise drug caseAryan Khan
News Summary - Shah Rukh Khan asks son Aryan if he is eating well in emotional meeting at Arthur Road jail
Next Story