സാമ്രാജ്യം രൂപപ്പെടുത്തിയതിൽ പ്രധാനി; ആരാണ് ഷാരൂഖിന് പൂജ ദദ്‌ലാനി?
text_fieldsഷാരൂഖ് ഖാൻ വെറുമൊരു സൂപ്പർസ്റ്റാർ മാത്രമല്ല, ഒരു വികാരമാണ്. ബോളിവുഡിന്റെ ബാദ്ഷാ എന്നാണ് ലോകം ഷാരൂഖിനെ വാഴ്ത്തുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സാമ്രാജ്യം രൂപപ്പെടുത്തുന്നതിലും കൈകാര്യം ചെയ്യുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഒരു വ്യക്തിയുണ്ട്. അത് പൂജ ദദ്‌ലാനിയാണ്. വെറുമൊരു മാനേജർ എന്നതിലുപരി, 12 വർഷത്തിലേറെയായി ഷാരൂഖിന്റെ പ്രൊഫഷണൽ, ബിസിനസ് തീരുമാനങ്ങൾക്ക് പിന്നിലെ തന്ത്രപരമായ സൂത്രധാരി കൂടിയാണ് പൂജ. ആരാണ് പൂജ ദദ്‌ലാനി?
മുംബൈ സ്വദേശിയായ പൂജ ദദ്‌ലാനി 2012 മുതൽ ഷാരൂഖ് ഖാന്റെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ സിനിമ പ്രോജക്ടുകളും ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളും കൈകാര്യം ചെയ്യുന്നത് മുതൽ റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെയും ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മേൽനോട്ടം വരെ എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതും പൂജ തന്നെയാണ്. പ്രൊഫഷണൽ കാര്യങ്ങളും നിയമപരമായ കാര്യങ്ങളും പ്രധാന ബിസിനസ്സ് പ്രവർത്തനങ്ങളും ശ്രദ്ധിക്കുന്നതും പൂജയാണ്.
പൂജ ദദ്‌ലാനിയുടെ വരുമാനവും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. 2022, 2023, 2024 വർഷങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം വാർഷിക വരുമാനം ഏഴ് മുതൽ ഒൻപത് കോടി രൂപ വരെയായിരുന്നു. 2025 ലെ കണക്കനുസരിച്ച് ഒൻപത് കോടി രൂപയിൽ കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. ഷാരൂഖിന്റെ ഫാൻ ക്ലബ്ബുകൾ പോലും രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി മാനേജർ എന്ന പദവി പൂജക്കുണ്ടെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.