മക്കളിൽ നിന്നാണ് ആ നല്ല ശീലം പഠിച്ചത്; കരിയറിൽ ഇത് ഗുണം ചെയ്തിട്ടുണ്ട് -ഷാറൂഖ് ഖാൻ
text_fieldsസിനിമക്കും കുടുംബത്തിനും ഒരുപോലെ പ്രധാന്യം നൽകുന്ന താരമാണ് ഷാറൂഖ് ഖാൻ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ നടൻ മറക്കാറില്ല. ആഘോഷങ്ങളെല്ലാം വസതിയായ മന്നത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരിക്കും. കുടുംബമാണ് തന്റെ ശക്തിയെന്ന് നടൻ പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ മക്കളിൽ നിന്ന് പഠിച്ച വലിയ പാഠത്തെ കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാൻ. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ജീവിതത്തിൽ ക്ഷമാശീലം പഠിച്ചത് മക്കളിൽ നിന്നാണ്.ഒരാൾക്ക് എത്ര കുട്ടികൾ ഉണ്ടാകുന്നുവോ അത്രയധികം ഒരു വ്യക്തിക്ക് ക്ഷമ വർധിക്കുന്നു. ഈ ക്ഷമ സഹപ്രവർത്തകരുമായും ടീമുമായും ആഴത്തിൽ ബന്ധപ്പെടാൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്'; ഷാറൂഖ് ഖാൻ പറഞ്ഞു.
മക്കൾ തമ്മിൽ വഴക്കിടാറില്ലെന്നും ഇതേപരിപാടിയിൽ തമാശരൂപേണ ഷാറൂഖ് ഖാൻ പറഞ്ഞു. അവര്‍ വഴക്കിടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും കാരണം സ്വത്ത് ഭാഗം വെയ്ക്കാന്‍ ബുദ്ധിമുട്ടാവും എന്നും ഷാറൂഖ് ചിരിച്ചു പറഞ്ഞു.
കിങ് ആണ് എസ്. ആർ.കെയുടെ പുതിയ ചിത്രം. മകൾ സുഹാന ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒരു വർഷത്തെ ഇടവേക്ക് ശേഷമാണ് എസ്.ആർ.കെ കാമറക്ക് മുന്നിൽ എത്തുന്നത്. പോയ വർഷം പുറത്തിറങ്ങിയ നടന്റെ പത്താൻ ജവാൻ, ഡങ്കി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളും വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.