മകന് അബ്റാം എന്നിട്ടപ്പോൾ ചിലർ വിവാദമാക്കി; പേരിടാനുള്ള കാരണം പറഞ്ഞ് ഷാറൂഖ് ഖാൻ
text_fieldsനിരവധി ആരാധകരുള്ള താരകുടുംബമാണ് നടൻ ഷാറൂഖ് ഖാന്റേത്. പിതാവിന്റെ പാത പിന്തുടർന്ന് മക്കളായ ആര്യനും സുഹാനയും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. മകന് സംവിധാനത്തിലാണ് താൽപര്യമെങ്കിൽ മകൾക്ക് അച്ഛനെ പോലെ അഭിനയത്തിലാണ് കമ്പം.
ഷാറൂഖ്- ഗൗരി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ് അബ്റാം. ഐ.പി. എൽ വേദികളിലും മറ്റും എസ്. ആർ.കെക്കൊപ്പം എത്താറുണ്ട്. ഇപ്പോഴിതാ മകന് അബ്റാം എന്ന് പേരിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാറൂഖ് ഖാൻ. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇളയ മകന് അബ്റാം എന്ന് പേരിട്ടത് എന്തുകൊണ്ടാണെന്നും പേരിന്‍റെ അർഥമെന്താണെന്നുമുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
'ഒന്നാമതായി, ഹസ്രത്ത് ഇബ്രാഹീമിനെ ഇസ്‌ലാം മതത്തിൽ അബ്റാം എന്നാണ് അറിയപ്പെടുന്നത്.ബൈബിളിൽ അബ്രഹാം എന്നും യഹൂദമതത്തിൽ അബ്രാം എന്നും അറിയപ്പെടുന്നു. ഞാൻ മുസ്ലീമും എന്റെ ഭാര്യ ഹിന്ദുവുമാണ്. അതിനാൽ ഞങ്ങളുടെ മക്കൾ മതേതരത്വ മൂല്യങ്ങളോടെ വളരണമെന്ന് ഞങ്ങൾ ആഗ്രഹച്ചു. എന്നാൽ പലർക്കും ഇഷ്ടപ്പെട്ടില്ല, ഇതിനെ വിവാദമാക്കി, പക്ഷെ ഞാൻ വിശ്വസിക്കുന്നത്, നമ്മുടെ രാജ്യത്തെ പോലെ വീട്ടിലും സമാനമായ മതേതരത്വമുണ്ടെന്നാണ്- ഷാറൂഖ് ഖാൻ പറഞ്ഞു.
കിങ് ആണ് ഷാറൂഖിന്റെ ഏറ്റവും പുതിയ ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ സുഹാന ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.