ജവാന്റെ രണ്ടാംഭാഗം! സൂചനയുമായി ഷാറൂഖ്, 'ഞാൻ വിജയ് സേതുപതിയുടെ ആരാധകൻ'...
text_fieldsതെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ഒരുപേലെ ആഘോഷമാക്കുകയാണ് ജവാൻ. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 300 കോടിയാണ് നേടിയിരിക്കുന്നത്. ജവാൻ ഹൗസ്ഫുളളായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ജവാൻ ആരാധകർ ആഘോഷമാക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. 'ഞാൻ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറിൽ ഏർപ്പെടാതിരുന്നത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും- എന്നായിരുന്നു എസ്.ആർ.കെയുടെ മറുപടി
ഷാറൂഖിന്റെ ട്വീറ്റ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. സിനിമയുടെ രണ്ടാംഭാഗത്തിന്റെ സൂചനയാണ് നടൻ നൽകിയിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഷാറൂഖ് ഖാൻ അവതരിപ്പിക്കുന്നത്. നയൻതാരയാണ് നായിക. പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.