മികച്ച കഥകൾ സംഭവിക്കുന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ; 'ദിൽ സെ'ക്ക് ശേഷം ഒരു ആഗ്രഹം തോന്നി -ഷാറൂഖ് ഖാൻ
text_fieldsതെന്നിന്ത്യൻ സിനിമകളോടുള്ള താൽപര്യം വ്യക്തമാക്കി ഷാറൂഖ് ഖാൻ. മികച്ച കഥകൾ സംഭവിക്കുന്ന സൗത്തിന്ത്യയിൽ നിന്നാണെന്നും അതുപോലെ മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അവിടെയുണ്ടെന്നും എസ്.ആർ.കെ പറഞ്ഞു.ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ആർട്ടിസ്റ്റിക് ഡയറക്ടർ ജിയോണ എ. നസ്സാരോയുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
'എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ സിനിമയെ പ്രാദേശികവത്കരിക്കുന്നത് ശരിയല്ലെന്നാണ്. കാരണം ഇന്ത്യ വളരെ വിശാലമാണ്. നമുക്ക് മലയാളം, തമിഴ്, തെലുങ്ക്, ഒഡിയ,ബംഗാളി, മറാത്തി, ഹിന്ദി, ഗുജറാത്തി എന്നിങ്ങനെ ഒരുപാട് ഭാഷകളുണ്ട്. ഇതെല്ലാം ചേർന്നതാണ് ഇന്ത്യൻ സിനിമ.
ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച കഥകൾ വരുന്നത് സൗത്തിൽ നിന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ സിനിമയിൽ നിന്നുള്ളവരാണ്. ഇത് ഇന്ത്യയിൽ എല്ലാവർക്കും അറിയാം.ജവാൻ, ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ദിൽ സെയ്ക്ക് ശേഷം ദക്ഷിണേന്ത്യൻ സിനിമകളിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നു.സൗത്തിൽ നിന്നുള്ള സംവിധായകനായ അറ്റ്‌ലിയാണ് എന്റെ ചിത്രമായ ജവാൻ ഒരുക്കിയത്. ഞാൻ വളരെ ആസ്വദിച്ചാണ് ചിത്രം ചെയ്തത്. പക്ഷെ ഭാഷ തടസമായിരുന്നു. ഷൂട്ടിങ് ഒരു ഘട്ടത്തിലെത്തിയപ്പോൾ ഞാനും അറ്റ്‌ലിയും ആംഗ്യം കാണിക്കാൻ തുടങ്ങി. ടേക്ക് ഓകെ ആണോ എന്ന് ചോദിക്കുമ്പോഴൊക്കെ അവൻ 'മാസ്' എന്ന് പറയുമായിരുന്നു. അതിന്‍റെ അർത്ഥം 'നല്ലത്' ആണെന്ന് ഞാൻ മനസ്സിലാക്കി. അദ്ദേഹം വളരെ മികച്ച വ്യക്തിയാണ്. ജവാനിൽ സൗത്തിൽ നിന്ന് വിജയ് സേതുപതി സാറും നയൻതാരയും എഡിറ്റിങ്ങിന് റൂബനും ഉണ്ടായിരുന്നു. മികച്ച വിജയമായിരുന്നു ചിത്രം നേടി തന്നത്'- ഷാറൂഖ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.