Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightചെറുതായി ശ്വാസംമുട്ട്...

ചെറുതായി ശ്വാസംമുട്ട് വരുന്നുണ്ട്, പെട്ടെന്ന് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു; പുകവലിയിലൂടെയുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഷാറൂഖ് ഖാൻ

text_fields
bookmark_border
Shah Rukh Khan, Who Once Smoked 100 Cigarettes A Day, Finally Quits: Thought I Wont Feel So Breathless But
cancel

പുകവലി ശീലം ഉപേക്ഷിച്ചതിനെക്കുറിച്ച് ഷാറൂഖ് ഖാൻ തന്നെ മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. പണ്ട് 100 സിഗരറ്റ് വരെ വലിച്ചിരുന്നുവെന്നും എന്നാൽ മക്കൾ മുതിർന്നതിന് ശേഷം ആ ശീലം ഉപേക്ഷിച്ചുവെന്നുമാണ് എസ്. ആർ.കെ അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോഴിതാ പുകവലിയിലൂടെ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാൻ. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫാൻസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ' പെട്ടെന്ന് പുകവലി നിർത്തുകയാണ് ചെയ്തത്. ഇനി ഞാൻ സിഗിരറ്റ് വലിക്കില്ലെന്ന് ഉറപ്പിച്ചു. പുകവലി നിർത്തിയതിന് ശേഷം ചെറിയ രീതിയിൽ ശ്വാസമുട്ട് അനുഭവപ്പെടാൻ തുടങ്ങി.ദൈവത്തിന്റെ അനുഗ്രഹത്താൽ അത് വളരെവേഗം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നുണ്ട്'- ഷാറൂഖ് ഖാൻ പറഞ്ഞു.

നവംബർ രണ്ടിനായിരുന്നു ഷാറൂഖ് ഖാന്റെ 59ാം പിറന്നാൾ. വൻ ആഘോഷപരിപാടികളായിരുന്നു കിങ് ഖാന്റെ വസതിയായ മന്നത്തിൽ സംഘടിപ്പിച്ചത്. ഭാര്യ ഗൗരി ഖാനും മകൾ സുഹാനയുമായിരുന്നു പിറന്നാൾ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പിന്നീട് തന്റെ പിറന്നാൾ സ്പെഷലാക്കിയ ആരാധകർക്ക് നടൻ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khan
News Summary - Shah Rukh Khan, Who Once Smoked 100 Cigarettes A Day, Finally Quits: 'Thought I Won't Feel So Breathless But
Next Story