മന്നത്ത് മോടികൂട്ടി അവസാനം ഷാരൂഖിന് പണി കിട്ടിയോ?
text_fieldsമുംബൈയിലെ ബംഗ്ലാവായ മന്നത്ത് പുതുക്കി പണിയുന്നതിന്‍റെ ഭാഗമായി ഷാരൂഖ് ഖാനും കുടുംബവും ബാന്ദ്രയില്‍ നിന്നും പാലി ഹില്‍സിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ മന്നത്ത് നവീകരണത്തിൽ പരിസ്ഥിതിക ലംഘനങ്ങൾ ഉണ്ടെന്ന് ആരോപിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിൽ സാമൂഹിക പ്രവർത്തകൻ സന്തോഷ് ദൗണ്ട്കർ ഹരജി നല്‍കിയിട്ടുണ്ട്.
മന്നത്ത് പുതുക്കി പണിയുന്നതിൽ ആവശ്യമായ അനുമതികള്‍ ഷാരൂഖിന് നല്‍കിയത് മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റിയാണ്. തീരദേശ പരിപാലന നിയമ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് സാമൂഹിക പ്രവർത്തകൻ സന്തോഷ് ദൗണ്ട്കർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ആറ് നിലകളുള്ള ബംഗ്ലാവ് വികസിപ്പിക്കാനും രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കാനും ഷാരൂഖ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാവ് ഗ്രേഡ് 3 പൈതൃക ഘടനയാണെന്നും ശരിയായ അനുമതികൾ നേടിയതിനുശേഷം മാത്രമേ ഘടനാപരമായ മാറ്റം പാടുള്ളു എന്നും ഹരജിയിൽ പറയുന്നു.
അതേ സമയം ഹരജി കേട്ട ദേശീയ ഹരിത ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 23ലേക്ക് മാറ്റി. ആ സമയത്ത് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും ഷാരൂഖ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കണമോ, പണികള്‍ തടയണമോ എന്ന കാര്യം പരിശോധിക്കുകയെന്ന് എന്‍.ജി.ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.